ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ കൃ​ഷി കാ​ട്ടു​പ​ന്നി​യെ​ടു​ത്തു
Saturday, July 4, 2020 10:25 PM IST
റാ​ന്നി: ഉ​തി​മൂ​ട് വെ​ളി​വ​യ​ല്‍​പ​ടി ഗ്രീ​ന്‍​വാ​ലി​യി​ലെ ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ കൃ​ഷി മു​ഴു​വ​ന്‍ കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച ഈ ​ഭാ​ഗ​ത്ത് ഒ​റ്റ​യാ​ന്‍ പ​ന്നി കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു. അ​വ​ശേ​ഷി​ച്ചി​രു​ന്ന വാ​ഴ​ക​ള്‍ കൂ​ടി പ​ന്നി ന​ശി​പ്പി​ച്ചു.

വേ​ലി​കെ​ട്ടി വീ​ണ്ടും സം​ര​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടും അ​തു ത​ക​ര്‍​ത്തു​കൊ​ണ്ടാ​ണ് കാ​ട്ടു​പ​ന്നി നാ​ശം വി​ത​ച്ച​ത്. പ്ര​സാ​ദ് കു​ഴി​ക്കാ​ല​യും സു​ഹൃ​ത്ത് അ​നി​ല്‍​കു​മാ​റും കൃ​ഷി ന​ട​ത്തി​യ പു​ര​യി​ട​ങ്ങ​ളി​ലെ വി​ള​ക​ളാ​ണ് പ​ന്നി ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ച​ക്ക ആ​യി​രു​ന്നു പ​ന്നി​യു​ടെ ആ​ഹാ​രം. അ​ത് തീ​ര്‍​ന്ന​തോ​ടെ കൃ​ഷി​യാ​ണ് ല​ഷ്യം​വ​ച്ച​ത്.

ഒ​രാ​ഴ്ച മു​മ്പു കൃ​ഷി ന​ശി​പ്പി​ച്ച​പ്പോ​ള്‍ വി​വ​രം വ​നം​വ​കു​പ്പി​നെ​യും പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ന്‍ തു​ട​ങ്ങി എ​ല്ലാ വ​കു​പ്പു​ക​ളെ​യും രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. നാ​ശം ഉ​ണ്ടാ​ക്കു​ന്ന പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ നി​യ​മം ഉ​ണ്ടാ​ക്കി​യി​ട്ടും അ​തു ന​ട​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് താ​ത്പ​ര്യ​മി​ല്ല. ഇ​നി​യും എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

കൃ​ഷി ചെ​യ്യി​പ്പി​ക്കാ​ന്‍ നെ​ട്ടോ​ട്ട​മോ​ടു​ന്ന കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ത്മാ​ര്‍​ഥ​ത​യെ​യും ക​ര്‍​ഷ​ക​ര്‍ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കാ​ട്ടു​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വി​ള​കള്‍​ക്കു സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ കൃ​ഷി​വ​കു​പ്പി​നും ന​ട​പ​ടി​യി​ല്ല.