നോ​ന്പി​ഴി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ കാ​യി​ക വി​ദ്യാകേ​ന്ദ്ര​മാ​ക്കും
Saturday, July 4, 2020 10:27 PM IST
പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ ഹ​രി​ത വി​ദ്യാ​ല​യ​മാ​യ നോ​ന്പി​ഴി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ കാ​യി​ക പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് ഓ​ട്ട പ​രി​ശീ​ല​ന​ത്തി​നു​ള്ള ട്രാ​ക്ക്, ലോം​ഗ്ജം​പ് പി​റ്റ്, ബാ​റ്റ്മി​ന്‍റ​ണ്‍ കോ​ർ​ട്ട് എ​ന്നി​വ​യാ​ണ് തൊ​ഴി​ലു​റ​പ്പ് പ​രി​പാ​ ടി​യി​ലെ ആ​സ്തി വി​ക​സ​ന​ ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന​ത്.

കൂ​ടാ​തെ മ​ഞ്ചാ​ടി ഹ​രി​ത ഉ​ദ്യാ​ന​ത്തി​ലെ 31 മ​ര​ങ്ങ​ൾ ഭി​ത്തി​കെ​ട്ടി സം​ര​ക്ഷി​ക്കാ​നും സ്കൂ​ൾ വ​ള​പ്പ് വൃ​ത്തി​യാ​ക്കി സു​ര​ക്ഷി​ത​മാ​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. മൊ​ത്തം 3,15,771 രൂ​പാ ചെ​ല​വു​വ​രു​ന്ന​താ​ണ് പ​ദ്ധ​തി.291 തൊ​ഴി​ൽ ദി​നം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് മെം​ബ​ർ തോ​മ​സ് ടി.​വ​റു​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു എ​സ്.​പി​ള്ള, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ശാ​ന്ത​മ്മ, അ​ധ്യാ​പി​ക​മാ​രാ​യ രാ​ജ​ശ്രീ, നീ​തു, പി ​റ്റി എ ​പ്ര​സി​ഡ​ന്‍റ് ജി. ​അ​നി​ൽ​കു​മാ​ർ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​നൂ​പ്, എ​സ്എ​സ്ജി ക​ണ്‍​വീ​ന​ർ ഡോ. ​കെ.​പി.​കൃ​ഷ്ണ​ൻ കു​ട്ടി, കോ​ട്ട​യം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ ജി​ലെ റി​ട്ട. ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ്രൊ​ഫ​സ​ർ. കെ. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.