ടെ​ലി​വി​ഷ​നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, July 5, 2020 10:26 PM IST
അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ക​രു​വാ​റ്റ​പ്ര​ദേ​ശ​ത്തെ വി​വി​ധ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ട്ട 10 നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് കൗ​ണ്‍​സി​ല​ര്‍ ഗോ​പു ക​രു​വാ​റ്റ കേ​ബി​ള്‍ സം​വി​ധാ​ന​വും ടെ​ലി​വി​ഷ​നു​ക​ളും കൈ​മാ​റി. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ 10 ടെ​ലി​വി​ഷ​നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ‌ഗോ​പു ക​രു​വാ​റ്റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഏ​ഴം​കു​ളം അ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ന്‍ തോ​മ​സ്, സൂ​സി ജോ​സ​ഫ്, അ​നു വ​സ​ന്ത​ന്‍, നി​തി​ന്‍ സൈ​മ​ണ്‍, ഉ​ണ്ണി ലാ​ല്‍, നി​ഖി​ല്‍, ബി​നു കൈ​മ​ല, അ​നു ഡാ​നി​യേ​ല്‍, സ​ച്ചു, അ​ന​ന്തു, ലാ​ലു, ജോ​മോ​ന്‍ പ​ങ്കെ​ടു​ത്തു.
ഇ​ര​വി​പേ​രൂ​ർ: കോ​ഴി​മ​ല സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി അ​ഞ്ച് ടെ​ലി​വി​ഷ​നു​ക​ൾ ന​ൽ​കി. ബാ​ല്യം-97 എ​ന്ന പേ​രി​ൽ 1997 കാ​ല​ഘ​ട്ട​ത്തി​ൽ കോ​ഴി​മ​ല സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ​പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​ത്. കോ​ഴി​മ​ല സെ​ന്‍റ് മേ​രീ​സി​ൽ പ​ഠി​ക്കു​ന്ന നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ടി​വി ന​ൽ​കി​യ​ത്. ‌ ‌
‌പ​ത്ത​നം​തി​ട്ട: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് ടി​വി, മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ജ​ന​മൈ​ത്രി പോ​ലീ​സ്, എ​സ്പി​സി പ്രൊ​ജ​ക്റ്റ് തു​ട​ങ്ങി​യ​വ​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​താ​യി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. പു​ളി​ക്കീ​ഴ് ജ​ന​മൈ​ത്രി പോ​ലീ​സ് സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​മാ​യി ചേ​ര്‍​ന്ന് നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക്ക് ടി​വി ന​ല്‍​കി. റാ​ന്നി അ​ട​ച്ചി​പ്പു​ഴ​യി​ല്‍ജ​ന​മൈ​ത്രി പോ​ലീ​സ് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റും ജി​ല്ലാ സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​മാ​യ ആ​ര്‍. ധാ​ക​ര​ന്‍​പി​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ‍
കു​മ്പ​നാ​ട്: കോ​ൺ​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക്പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് വേ​ണ്ടി ആ​രം​ഭി​ച്ച ടി​വി ച​ല​ഞ്ചി​ൽ കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ 17-ാം വാ​ർ​ഡി​ൽ കു​മ്പ​നാ​ട് ക​ല്ലു​മാ​ലി​പ്പ​ടി​യി​ൽ ഒ​രു വീ​ട്ടി​ലെ മൂ​ന്ന് മ​ക്ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ടി​വി ന​ല്കി. ഇ​തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.