എം. ​ദാ​സ​ൻ ദി​നാ​ച​ര​ണ​വും ടി​വി ച​ല​ഞ്ചും
Sunday, July 5, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജ​ല അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ(​സി​ഐ​ടി​യു) മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും നി​യ​മ​സ​ഭാ അം​ഗ​വു​മാ​യി​രു​ന്ന എം. ​ദാ​സ​ന്‍റെ അ​നു​സ്മ​ര​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും എ​സ്എ​ഫ്ഐ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന ടി​വി ച​ല​ഞ്ചി​ലേ​ക്ക് ഒ​രു ടെ​ലി​വി​ഷ​ൻ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ശ​ര​ത് ശ​ശി​ധ​ര​ന് കൈ​മാ​റു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​അ​നി​ൽ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ആ​ർ. ബി​ജു, ടി.​ആ​ർ. സു​ധ, വി. ​രാ​ജേ​ഷ് , സ​ന്ദീ​പ് പു​ലി​ത്തി​ട്ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് മാ​സ്ക്ക് വി​ത​ര​ണം

പ​ത്ത​നം​തി​ട്ട: കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ കാ​യി​ക​വേ​ദി ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "മാ​സ്ക്ക്' വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ്കു​മാ​ർ റോ​ള​ർ സ്കേ​റ്റിം​ഗ് ദേ​ശീ​യ താ​രം ഫെ​വി​ൻ ജോ​ർ​ജ് തോ​മ​സി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ദേ​ശീ​യ കാ​യി​ക​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലിം പി. ​ചാ​ക്കോ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സാ​ണ്ട​ർ, കെ.​ആ​ർ. അ​ജി​ത്ത്കു​മാ​ർ, അ​ജി​ത്ത് മ​ണ്ണി​ൽ, എ​സ്. അ​ഫ്സ​ൽ, കെ. ​അ​ഷ്റ​ഫ്, ദേ​ശീ​യ താ​രം എ​വി​ൻ കോ​ശി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.