അ​വ​സാ​ന റീ​ച്ചി​ലെ വ​യാ​ഡ​ക്ടി​ന്‍റെ ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ തു​ട​ങ്ങി ‌
Monday, July 6, 2020 10:42 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ബൈ​പ്പാ​സി​ന്‍റെ അ​വ​സാ​ന റീ​ച്ചി​ലെ വ​യാ​ഡ​ക്ടി​ന്‍റെ ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ തു​ട​ങ്ങി.
ഈ ​റീ​ച്ചി​ല്‍ ഒ​രു സ്പാ​നി​ല്‍ നാ​ലു​വീ​തം ആ​കെ 36 ഗ​ര്‍​ഡ​റു​ക​ളാ​ണു​ള്ള​ത്.
24 മീ​റ്റ​ര്‍ നീ​ള​മു​ള്ള ഗ​ര്‍​ഡ​റി​ന് 45 ട​ണ്‍ ഭാ​ര​മാ​ണു​ള്ള​ത്.
300 ട​ണ്‍, 90 ട​ണ്‍ ഭാ​ര​വാ​ഹ​ക ശേ​ഷി​യു​ള്ള ജ​ര്‍​മ്മ​ന്‍ നി​ര്‍​മ്മി​ത ക്രെ​യി​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി 12 ഗ​ര്‍​ഡ​റു​ക​ള്‍ ഇ​ന്നു ത​ന്നെ ഉ​റ​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ‌

പി​എ​സ്‌​സി അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ വ​കു​പ്പി​ല്‍ ട്രാ​ക്ട​ര്‍ ഡ്രൈ​വ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍. 212/18), ഫോ​റ​സ്റ്റ​ര്‍ (സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 621/17) എ​ന്നീ ത​സ്തി​ക​ക​ളു​ടെ അ​ഭി ​മു​ഖം 9, 10 തീ​യ​തി​ക​ളി​ലാ​യി കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ എ​റ​ണാ​കു​ളം ജി​ല്ലാ ഓ​ഫീ​സി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത് ഇ​ നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി​വ​ച്ച​താ​യി പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ഫോ​ണ്‍: 0468 2222665. ‌