അ​ടൂ​ര്‍ - തു​മ്പ​മ​ണ്‍ - കോ​ഴ​ഞ്ചേ​രി റോ​ഡ് സ​ര്‍​വേ ആ​രം​ഭി​ച്ചു ‌‌
Monday, July 6, 2020 10:42 PM IST
അ​ടൂ​ർ: അ​ടൂ​ര്‍ - തു​മ്പ​മ​ണ്‍ - കോ​ഴ​ഞ്ചേ​രി കി​ഫ്ബി റോ​ഡ് സ​ര്‍​വേ ആ​രം​ഭി​ച്ചു. സ​ര്‍​വേ​യു​ടെ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 117 കോ​ടി രൂ​പാ ചെ​ല​വി​ല്‍ 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ 23 കി​ലോ മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണു റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന​തി​നാ​യി പു​റ​മ്പോ​ക്ക് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി നി​യോ​ഗി​ച്ച സ​ര്‍​വേ ടീം ​അ​ടൂ​രി​ല്‍ നി​ന്ന് സ​ര്‍​വേ തു​ട​ങ്ങി. ‌
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു തു​ള​സീ​ധ​ര കു​റു​പ്പ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്ര​സാ​ദ്, കൗ​ണ്‍​സി​ല​ര്‍ ഷൈ​നി ജോ​സ്, ഏ​ഴം​കു​ളം നൗ​ഷാ​ദ്, കെ.​ജി. വാ​സു​ദേ​വ​ന്‍, എ​സ്. അ​ഖി​ല്‍, ജി​ല്ലാ സ​ര്‍​വേ സൂ​പ്ര​ണ്ട് അ​നി​ല്‍​കു​മാ​ര്‍, ഹെ​ഡ് സ​ര്‍​വേ​യ​ര്‍​മാ​രാ​യ സു​നി​ല്‍ കു​മാ​ര്‍, ഷൈ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ അ​നൂ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌