ധ​ർ​ണ ന​ട​ത്തി
Monday, July 6, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ൾ- ഡീ​സ​ൽ വി​ല ദി​വ​സേ​ന വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് വ​ൻ​കി​ട മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്. െ​കറ്റി​യു​സി - എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദി​വ​സേ​ന ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി കേ​ന്ദ്ര സ​ർ​ക്കാ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വ​ന്യ ജീ​വി ശ​ല്യ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ട സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സമരത്തിൽ ഉന്നയി ച്ചു.
കെ​റ്റി​യു​സി -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ്കു​ട്ടി കു​മ്മ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു വ​ർ​ഗീ​സ്, ദീ​പു ഉ​മ്മ​ൻ, കെ.​എ​സ. ജോ​സ്, കു​ഞ്ഞു​മോ​ൻ കെ​ങ്കി​ര​ത്ത്, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി കൂ​ടാ​ര​ത്തി​ൽ, കെ​റ്റി​യു​സി - എം ​ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ക​ള​ക്കാ​ട്, സ​ന്തോ​ഷ് വ​ർ​ഗീ​സ്, കെ. ​സി. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.