ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രി​ലും രോ​ഗം ‌
Monday, July 6, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രി​ലും രോ​ഗം ക​ണ്ടു​വ​രു​ന്ന​തി​ൽ വീ​ണ്ടും ആ​ശ​ങ്ക. ക​ഴി​ഞ്ഞ ജൂ​ണ്‍ നാ​ലി​ന് ദു​ബാ​യി​ൽ നി​ന്നെ​ത്തി 14 ദി​വ​സം ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​ഞ്ഞ കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി​യും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ലു​ണ്ട്. ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു ത​ന്നെ ര​ണ്ടാ​ഴ്ച​യാ​യ​താ​ണ്. പൊ​തു​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തു​നി​ന്നും​വ​ന്ന​വ​രു​ടെ സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് അ​യ​ച്ച​പ്പോ​ഴാ​ണ് പോ​സി​റ്റീ​വാ​യ​ത്.ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 183 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി 32 പേ​രെ ഐ​സൊ​ലേ​ഷ​നി​ലെ​ത്തി​ച്ചു.‌
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 84, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ട്ട്, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന്, റാ​ന്നി മേ​നാം​തോ​ട്ടം 51, പ​ന്ത​ളം അ​ർ​ച്ച​ന 24 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 13 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ‌
ജി​ല്ല​യി​ൽ 5702 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 185 സ​ന്പ​ർ​ക്ക​ക്കാ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2912 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2605 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി​യ 139 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന് എ​ത്തി​യ 211 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.‌
136 കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1515 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.‌
ജി​ല്ല​യി​ൽ നി​ന്ന് ഇ​ന്ന​ലെ 454 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 16599 സാ​ന്പി​ളു​ക​ൾ ആ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്.‌
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 203 സാ​ന്പി​ളു​ക​ൾ കൂ​ടി നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു.1048 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌