'പോ​രാ​ളി'​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ ക​ഥ​യു​മാ​യി ഹ്ര​സ്വ​ചി​ത്രം
Tuesday, July 7, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ടീ​നേ​ജ് സൗ​ഹൃ​ദം പ​ക​ർ​ന്നു ന​ല്കി​യ ല​ഹ​രി​യു​ടെ ആ​വേ​ശം കു​ഞ്ഞു പെ​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ഭാ​ഗ്യം കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത​പ്പോ​ൾ തി​രു​ത്ത​ൽ ശ​ക്തി​യാ​യി മാ​റി​യ വി​ദ്യാ​ർ​ഥി​യു​ടെ ക​ഥ പ​റ​യു​ന്ന ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു.
വി​ദ്യാ​ല​യ പ​രി​സ​ങ്ങ​ളി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ "പോ​രാ​ളി' ആ​യി മാ​റി​യ അ​ശ്വി​ന്‍റെ ക​ഥ കാ​ലി​ക പ്ര​സ​ക്തി​യു​ള്ള സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ പ​റ​ഞ്ഞു.
സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണം ന​വ​ജീ​വ​ൻ- 2020 ഭാ​ഗ​മാ​യി ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ഹ്ര​സ്വ​ചി​ത്രം "പോ​രാ​ളി'​യാ​ണ് സ​മൂ​ഹ​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​ത്.
ടീം ​ലീ​ഡ​റാ​യ അ​ശ്വി​ൻ എ​സ്. കു​മാ​റാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്. കേ​ഡ​റ്റു​ക​ളാ​യ എ​സ്. സ്വാ​ലി​ഹ, അ​നു​ജ ബി​ജു, ദ്രു​പ​ത് കൃ​ഷ​ണ​ൻ, മു​ഹ​മ്മ​ദ് നു​ജൈ​ദ്, പി.​എ​സ്. അ​മ​ർ​ജി​ത്, എ​ച്ച്. അ​ക്ഷ​യ് എ​ന്നി​വ​രും അ​തി​ഥി താ​ര​ങ്ങ​ളാ​യി ഏ​ഴാം ക്ലാ​സി​ലെ തീ​ർ​ഥി ബി​ജു, എ​സ്. ഉ​മ, ബാ​ല​താ​ര​മാ​യി മൂ​ന്നാം ക്ലാ​സു​കാ​രി അ​ഷ്ട​മി​യും വേ​ഷ​മി​ട്ടു. മൊ​ബൈ​ൽ കാ​മ​റ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​ര​ണം നി​ർ​വ​ഹി​ച്ച​ത് ര​ക്ഷി​താ​വ് കൂ​ടി​യാ​യ ശ്യാം ​ലേ ഔ​ട്ടാ​ണ്. പൂ​ർ​വ വി​ദ്യാ​ർ​ഥി വി​ഷ്ണു ക​ല​ഞ്ഞൂ​ർ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡി​വൈ​എ​സ്പി ആ​ർ.​പ്ര​ദീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ഡി​എ​ൻ​ഒ ജി.​സു​രേ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഫി​ലി​പ്പ് ജോ​ർ​ജ്, ജി​ഷ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.