സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി ഇ​തു​വ​രെ എ​ത്തി​യ​ത് ജി​ല്ല​ക്കാ​രാ​യ 2234 പേ​ര്‍
Tuesday, July 7, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് മേ​യ് 15 മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ 89 സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2234 പേ​രാ​ണ് എ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച നി​സാ​മു​ദീ​ന്‍ - എ​റ​ണാ​കു​ളം, മും​ബൈ തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ അ​ഞ്ചു പേ​ര്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ മൂ​ന്നു​പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ര​ണ്ടു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.

ജി​ല്ല​ക്കാ​രാ​യ 186 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി തി​ങ്ക​ളാ​ഴ്ച 21 വി​മാ​ന​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 186 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 31 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും മൂ​ന്നു ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 155 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.