വി​ദ്യാ​വ​ന​ത്തി​ലൂ​ടെ വൃ​ക്ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ എ​ത്തി​ക്കും: മ​ന്ത്രി കെ.​രാ​ജു
Wednesday, July 8, 2020 10:22 PM IST
അ​ടൂ​ർ: വി​ദ്യാ​ർ​ഥി​ക​ളി​ല്‍ വ​ന​ത്തി​ന്‍റെ​യും വൃ​ക്ഷ​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി ന​ല്‍​കു​ക എ​ന്ന​താ​ണ് വി​ദ്യാ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​രാ​ജു. അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​വ​നം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക​യെ​ന്ന സ​ന്ദേ​ശ​മാ​ണു വ​ന​മ​ഹോ​ത്സ​വം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ പ​തി​നെ​ട്ടാ​മ​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​തം നി​ല​മ്പൂ​രി​ലെ ക​രി​മ്പു​ഴ​യി​ല്‍ 226 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​ര്‍ പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ല്‍ നാ​ലു ല​ക്ഷം വൃ​ക്ഷ​തൈ​ക​ള്‍ ന​ട്ടാ​ണ് വ​ന​മ​ഹോ​ത്സ​വം ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ച്ച​ത്. പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഈ ​സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ്.
ഇ​തി​ന്‍റെ ഒ​ന്നും ര​ണ്ടും ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 90 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം പൂ​ര്‍​ത്തി​യാ​യി​ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു.

വി​ദ്യാ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടൂ​ര്‍ ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ മ​ന്ത്രി കെ.​രാ​ജു, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ വൃ​ക്ഷ​ത്തേ​ക​ൾ ന​ട്ടു. സ്‌​കൂ​ളി​ന്‍റെ അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് 40 തെ​ര​ഞ്ഞെ​ടു​ത്ത അ​പൂ​ര്‍​വ​യി​നം മ​ര​ങ്ങ​ള്‍ ന​ട്ട​ത്. ഇ​വി​ടെ ഡി​ജി​റ്റ​ല്‍ വൃ​ക്ഷ​ത്തൈ ലൈ​ബ്ര​റി​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ്രി​ന്‍​സി​പ്പ​ല്‍ ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ബെ​ന്നി​ച്ച​ന്‍ തോ​മ​സ്, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സ​ഞ്ജ​യ​ന്‍ കു​മാ​ര്‍, ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഐ.​സി​ദ്ദി​ഖ്, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ കെ.​ബി സു​ഭാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന​പ്ര​ഭ, കോ​ന്നി ഡി​എ​ഫ്ഒ ശ്യാം ​മോ​ഹ​ന്‍​ലാ​ല്‍, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​മു​രു​കേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ ഷാ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു​മോ​ള്‍ കൊ​ച്ചു​പാ​പ്പി, പ്രി​ന്‍​സി​പ്പ​ല്‍ സ​ജി വ​ര്‍​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് കെ. ​മി​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഹ​രി​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.