ബൈ​പാ​സ് റോ​ഡി​ൽ ഗ​താ​ഗ​തം കു​രു​ങ്ങു​ന്നു
Wednesday, July 8, 2020 10:22 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ബൈ​പാ​സ് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​കു​ന്ന​താ​യി പ​രാ​തി. മാ​മു​ക്ക് ജം​ഗ്ഷ​നി​ൽ നി​ന്നും മെ​യി​ൻ റോ​ഡു​വ​ഴി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​വു​ങ്ക​ൽ​പ​ടി ട്രാ​ഫി​ക് ഐ​ല​ൻ​ഡി​ൽ തി​രി​ഞ്ഞാ​ണ് വ​ൺ​വേ​യാ​യി പോ​കു​ന്ന​ത്.
കാ​വു​ങ്ക​ൽ​പ​ടി കൊ​ച്ചു​പാ​ലം മു​ത​ൽ പേ​ട്ട -ചെ​ട്ടി​മു​ക്ക് മെ​യി​ൻ റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​തു വ​രെ വ​ൺ​വേ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തു കാ​ര​ണ​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്ന​ത്.
ചി​ല സ​മ​യ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സും ഏ​റ​നേ​രം കു​രു​ക്കി​ൽ​പെ​ടാ​റു​ണ്ട്. ബൈ​പാ​സ് റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് ര​ണ്ട് ബാ​ങ്ക് ശാ​ഖ​ക​ളും, അ​വ​യു​ടെ എ​ടി​എം കൗ​ണ്ട​റും മ​റു വ​ശ​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ എ​ത്തു​ന്ന​വ​ർ റോ​ഡ​രി​കി​ൽ വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യു​ന്ന​തു ഗ​താ​ഗ​ത​കു​രു​ക്കു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.