ജി​ല്ല​യി​ല്‍ ഗു​രു​ത​ര സാ​ഹ​ച​ര്യം; ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് ഡി​എം​ഒ
Wednesday, July 8, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​പ്പ​ക​ര്‍​ച്ച റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും രോ​ഗ​വ്യാ​പ​ന​ത്തി​ല്‍ സ​ങ്കീ​ര്‍​ണ​മാ​യ സ്ഥി​തി നി​ല​നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടി​ൽ പ​ര​മാ​വ​ധി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു. പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കു​ന്ന​തി​ല്‍ പി​ഴ​വു​ണ്ടാ​യാ​ല്‍ അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​കും.
അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്കു മാ​ത്ര​മേ ജ​ന​ങ്ങ​ള്‍ വീ​ടു​വി​ട്ട് പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടു​ള്ളൂ. മു​തി​ര്‍​ന്ന​പൗ​ര​ന്മാ​രും കു​ട്ടി​ക​ളും പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടി​ല്ല. ഇ​ട​യ്ക്കി​ടെ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കു​ന്ന​ത് കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രും ശീ​ല​മാ​ക്ക​ണം.
മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​ച്ചു​മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ. സാ​മൂ​ഹി​ക അ​ക​ലം നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍, പൊ​തു​ഇ​ട​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ലും തി​രു​വ​ല്ല​യി​ലും ധ​ർ​ണ​ക​ളും യോ​ഗ​ങ്ങ​ളും നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും തി​രു​വ​ല്ലാ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍, പ്ര​ക​ട​ന​ങ്ങ​ള്‍, ധ​ര്‍​ണ​ക​ള്‍ തു​ട​ങ്ങി​യ പൊ​തു​ജ​ന കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ജൂ​ലൈ ഏ​ഴു മു​ത​ല്‍ ജൂ​ലൈ 14 വ​രെ കേ​ര​ളാ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005 സെ​ക്ഷ​ന്‍ 34 വ​കു​പ്പ് പ്ര​കാ​രം നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ ​യി.