പ​ച്ച​ക്ക​റി തൈ​ക​ള്‍ എ​ത്തി​ക്കാ​ന്‍ 'തൈ ​വ​ണ്ടി '
Thursday, July 9, 2020 10:08 PM IST
അ​ടൂ​ർ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും പ​ച്ച​ക്ക​റി​തൈ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നാ​യി 'തൈ ​വ​ണ്ടി' ഏ​ർ​പ്പെ​ടു​ത്തും.
വാ​നു​മാ​യി വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഓ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി​ട്ടു​ള്ള തൈ​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്തു​ക​യാ​ണു പ​ഞ്ചാ​യ​ത്തം​ഗം.
വാ​ര്‍​ഡി​ലെ ഓ​രോ കു​ടും​ബ​ത്തി​നും ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പ​യ​ര്‍, പ​ച്ച​മു​ള​ക്വ​യു​ടെ അ​ഞ്ച് തൈ​ക​ള്‍​വീ​തം മൊ​ത്തം 25 തൈ​ക​ളാ​ണു മെം​ബ​ർ രാ​ജേ​ഷ് അ​ന്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ പ​ച്ച​ക്ക​റി​തൈ​ക​ളു​ടെ വി​ത​ര​ണ​ത്തി​ന്റെ​യും തൈ ​വ​ണ്ടി​യു​ ടെ​യും ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ലാ റ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​ലേ​ന്ദ്ര​നാ​ഥ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്കു​മാ​ര്‍, ഷി ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.