റാ​ന്നി പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ
Thursday, July 9, 2020 10:11 PM IST
റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ൻ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ പെ​രു​ന്പു​ഴ മേ​ഖ​ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ. താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ, പെ​രു​ന്പു​ഴ ബ​സ് സ്റ്റാ​ൻ​ഡ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ൾ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ബാ​ങ്കു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍. ബാ​ങ്കു​ക​ളു​ടെ​യും ഓ​ഫീ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. പി​എം റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞി​ട്ടി​ല്ല.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്പെ​ഷാ​ലി​റ്റി ഒ​പി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. കാ​ഷ്വാ​ലി​റ്റി​യി​ൽ മാ​ത്ര​മാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ ആ​റ് ഡോ​ക്ട​ർ​മാ​രും ര​ണ്ട് ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നീ​ലാ​യി​ട്ടു​ണ്ട്.

തി​രു​വ​ല്ല മാ​ർ​ക്ക​റ്റ് മേ​ഖ​ല​യി​ൽ

തി​രു​വ​ല്ല: തി​രു​വ​ല്ല രാ​മ​പു​രം മാ​ർ​ക്ക​റ്റി​ലെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളാ​ണ് നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ. ഇ​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. തി​രു​വ​ല്ല - കാ​യം​കു​ളം പാ​ത​യി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു യാ​ത്ര​ക്കാ​രെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​മാ​ക്കി​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.