മ​ത്സ്യ​മൊ​ത്ത വ്യാ​പാ​രി​യു​ടെ രാ​ഷ്ട്രീ​യ ബ​ന്ധം: നേ​താ​ക്ക​ളും ക്വാ​റ​ന്‍റൈ​നീ​ൽ
Thursday, July 9, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട : കോവിഡ് ബാധിത ന്‍റെ സന്പർക്കപട്ടികയിൽ  ഉൾ പ്പെട്ട സിപിഎം നേതാക്കൾ അട ക്കം നിരീക്ഷണത്തിൽ.
കു​ന്പ​ഴ മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ​മൊ​ത്ത വ്യാ​പാ​രിക്ക് കഴിഞ്ഞദിവസ മാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹം സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും കൂ​ടി​യാ​യ​തി​നാ​ൽ സ​ന്പ​ർ​ക്ക​പ​ട്ടി​ക വി​പു​ല​മാ​ണ്. ഇ​തി​ൽ സി​പി​എം ജി​ല്ലാ നേ​താ​ക്ക​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി പ​ങ്കെ​ടു​ത്ത സി​പി​എം പാ​ർ​ട്ടി സെ​ന്‍റ​റി​നെ​ത്തി​യ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും 14 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​യും ക​മ്മി​റ്റി​യി​ലെ​യും ചി​ല അം​ഗ​ങ്ങ​ളും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.
42 കാ​ര​നാ​യ ഇ​ദ്ദേ​ഹം നി​ല​വി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് ഇ​യാ​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്. ര​ണ്ടി​നു രാ​വി​ലെ കു​ന്പ​ഴ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പൊ​തു​പ​രി​ശോ​ധ​ന​യി​ൽ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തി​രു​ന്നു. അ​ന്നു​ത​ന്നെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ​മെ​ന്നു ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും സ്ര​വം അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നാ​ൽ മ​രു​ന്ന് വാ​ങ്ങി വീ​ട്ടി​ലേ​ക്കു പോ​യി.
പി​ന്നീ​ട് ആ​റി​നു കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നേ തു​ട​ർ​ന്ന് ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഇ​യാ​ൾ​ക്ക് തൊ​ണ്ട​വേ​ദ​ന, ശ്വാ​സം മു​ട്ട​ൽ എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ക​യും ന്യൂ​മോ​ണി​യ ബാ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​ഞ്ഞു. പ്ര​മേ​ഹം കൂ​ടി​യു​ള്ള​തി​നാ​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​ദ്ദേ​ഹം കു​ന്പ​ഴ​യി​ൽ മ​ത്സ്യ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​വും ന​ട​ത്തു​ന്നു​ണ്ട്. 20 ജീ​വ​ന​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക മു​ഴു​വ​ൻ ചോ​ദി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. പ്രാ​ഥ​മി​ക​മാ​യി 49 പേ​രു​ടെ​യും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 104 പേ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
ബു​ധ​നാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ പ​ത്ത​നം​തി​ട്ട​യി​ലെ മ​ത്സ്യ​വ്യാ​പാ​രി (48) യാ​ണ്. ഇദ്ദേഹത്തിന്‍റെ പ്രാഥമി ക സന്പർക്കത്തിൽ 24 പേരെയും രണ്ടാം സന്പർക്കമായി 32 പേരെ യും കണ്ടെത്തി.
ക​ഴി​ഞ്ഞ ര​ണ്ടി​ന് കു​ന്പ​ഴ​യി​ൽ നി​ന്നാ​ണ് ഇ​യാ​ളു​ടെ സ്ര​വ​വും ശേ​ഖ​രി​ച്ച​ത്. ജനറൽ ആശുപത്ര ിയിൽ ചികിത്സയിലാണ്.
ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാഥ​മി​ക പ​ട്ടി​ക​യി​ൽ 61 പേ​രും ദ്വി​തീ​യ പ​ട്ടി​ക​യി​ൽ 249 പേ​രു​മാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. മൂവരുടെയും സന്പർക്കപ്പട്ടികയിൽ രോഗല ക്ഷണമുള്ളവരെ പ്രത്യേകം ക ണ്ടെത്തി നിരീക്ഷിച്ചു വരികയാ ണ്.
സ്രവ പരിശോധനകൾ ഇന്ന ലെ ആരംഭിച്ചിട്ടുണ്ട്.