ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കു​മു​ള്ള ഡ​യ​റി പ്ര​കാ​ശ​നം ചെ​യ്തു ‌‌
Friday, July 10, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​ന്പെ​യ്നോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കു​മാ​യി തൈ​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ആ​ൻ​ഡ് വി​എ​ച്ച്എ​സ്എ​സ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം ത​യാ​റാ​ക്കി​യ സൗ​ജ​ന്യ ഡ​യ​റി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് പ്ര​കാ​ശ​നം ചെ​യ്തു.‌
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണ്‍ മാമ്പ്ര​ക്ക് ഡ​യ​റി കൈ​മാ​റി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കും ഓ​ട്ടോ ടാ​ക്‌​സി ജീ​വ​ന​ക്കാ​ര്‍​ക്കും ഡ​യ​റി വി​ത​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് തൈ​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ലി​ന്‍​സി എ​ല്‍. സ്‌​ക​റി​യ അ​റി​യി​ച്ചു. ‌പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നും എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ സി.​ടി ജോ​ണ്‍, അ​ധ്യാ​പ​ക​ന്‍ ആ​ര്‍. ധ​നേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി അ​ന്‍​സാ​ര്‍ ഇ​ബി​നു സാ​ഫ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌