കു​ള​ന​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് 55 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Friday, July 10, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: കു​ള​ന​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 55 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​ദ്രം മി​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ട കു​ള​ന​ട പി​എ​ച്ച്സി​യി​ല്‍ ദി​വ​സേ​ന 200 ല്‍ ​പ​രം രോ​ഗി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള​താ​യ​തി​നാ​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
നി​ല​വി​ല്‍ 100 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പി​എ​ച്ച്സി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പു​തി​യ ഒ​പി ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​നാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ട് ഒ​പി റൂ​മു​ക​ളും, ഫാ​ര്‍​മ​സി സ്റ്റോ​ര്‍, ഫാ​ര്‍​മ​സി ഡി​സ്പെ​ന്‍​സ​റി, ലാ​ബ്, ന​ഴ്സ​സ് സ്റ്റേ​ഷ​ന്‍, മൈ​ന​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​ര്‍ എ​ന്നി​വ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വെ​യ്റ്റിം​ഗ് ഏ​രി​യ​യും ടോ​യ്‌​ല​റ്റു​ക​ളും ഒ​പ്പം ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.2000 ച​തു​ര​ശ്ര​യ​ടി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നും, നി​ര്‍​മാ​ണം അ​തി​വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.