ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല​ട​ക്കം സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ
Friday, July 10, 2020 9:59 PM IST
പ​ത്ത​നം​തി​ട്ട: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല​ട​ക്കം പ​രീ​ക്ഷ​ക​ൾ തു​ട​രാ​നു​ള്ള എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തീ​രു​മാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ആ​ശ​ങ്ക.പി​ജി പ​രീ​ക്ഷ​ക​ളാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന​ത്.
ഒ​രു ക്ലാ​സി​ൽ 40 കു​ട്ടി​ക​ളെ വ​രെ ഇ​രു​ത്തി​യാ​ണ് പ​രീ​ക്ഷ. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ പ​ത്ത​നം​തി​ട്ട​യി​ൽ ര​ണ്ടു​ദി​വ​സ​മാ​യി പ​രീ​ക്ഷ തു​ട​രു​ന്നു​ണ്ട്. പ​രീ​ക്ഷ എ​ഴു​താ​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ നി​ന്ന​ട​ക്കം വ​രു​ന്നു​ണ്ട്. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നെ​ത്തു​ന്ന അ​ധ്യാ​പ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്. വി​ഷ​യം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​യെ​ങ്കി​ലും പ​രീ​ക്ഷ​ക​ൾ തു​ട​രാ​നാ​ണ് തീ​രു​മാ​നം.