2.28 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Friday, July 10, 2020 9:59 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ൽ​ക്കാ​നാ​യി കാ​റി​ൽ കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. 2,28,800 രൂ​പ വി​ല​വ​രു​ന്ന 2860 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ​ത്. പ​ത്ത​നാ​പു​രം ക​ട​യ്ക്കാ​മ​ണ്‍ സ്വ​ദേ​ശി ഷ​മീ​റി​നെ​യാ​ണ് (30) ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീം ​അ​ടൂ​ർ പ​ന്നി​വി​ഴ​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.
തെ​ങ്കാ​ശി​യി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് അ​ടൂ​ർ, കോ​ന്നി, പ​ത്ത​നാ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​ണി​യാ​ൾ.
തെ​ങ്കാ​ശി​യി​ൽ​നി​ന്നും പ​ച്ച​ക്ക​റി​യും മ​റ്റും ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ന്ന ഇ​വ സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ​വ​ച്ച് ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ നി​റ​ച്ച കാ​ർ​ട്ട​ണു​ക​ൾ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പാ​ക്ക​റ്റു​ക​ളു​ടെ ഏ​റ്റ​വും അ​ടി​യി​ലാ​യി നി​റ​ച്ചു വി​ദ​ഗ്ധ​മാ​യാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന​തി​നാ​യി പാ​ക്ക​റ്റു​ക​ൾ​ക്കു മു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് ക​വ​റു​ക​ൾ നി​ര​ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ജോ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ൽ ഇ​യാ​ൾ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഷ​മീ​റി​നു കൂ​ട്ടാ​ളി​ക​ൾ ഉ​ണ്ടോ എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ൽ എ​സ്ഐ ആ​ർ. എ​സ്. രെ​ഞ്ചു, എ​എ​സ്ഐ വി​ൽ​സ​ണ്‍, സി​പി​ഒ ശ്രീ​രാ​ജ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.