കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് ത​ന്നെ പി​ഴ​യി​ടും ‌
Saturday, July 11, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ദേ​ശ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ലം​ഘി​ക്കു​ന്ന​വ​രി​ല്‍​നി​ന്നും പി​ഴ നേ​രി​ട്ട് ഈ​ടാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്. ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍, ഹോ​ട്ട്സ്പോ​ട്ട് പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​പോ​ലീ​സ് ന​ട​പ​ടി​ക​ളും തു​ട​രു​ന്നു.

ഈ ​മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ബൈ​ക്ക് പ​ട്രോ​ളിം​ഗ് ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ള്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.‌പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മം അ​നു​സ​രി​ച്ചു വി​വി​ധ ലം​ഘ​ന​ങ്ങ​ള്‍​ക്കു നി​ശ്ചി​ത തു​ക പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക, മാ​സ്‌​ക്ക് ധ​രി​ക്കാ​തി​രി​ക്കു​ക, നി​യ​ന്ത്ര​ണ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്ക​ലും പു​റ​ത്തു​പോ​ക​ലും, പൊ​തു​സ്ഥ​ല​ത്തു തു​പ്പു​ക, ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​നം തു​ട​ങ്ങി​യ​വ​യ്ക്കു 200 രൂ​പ വീ​ത​വും, പൊ​തു​ച​ട​ങ്ങു​ക​ള്‍, വി​വാ​ഹം, ശ​വ​സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ ആ​ള്‍​ക്കൂ​ട്ടം, ക​ട​ക​ള്‍ മാ​ളു​ക​ള്‍ സ്‌​കൂ​ള്‍ തു​ട​ങ്ങി ആ​ളു​ക​ള്‍ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ തു​റ​ക്ക​ല്‍, തു​ട​ങ്ങി​യ​വ​യ്ക്ക് 500 രൂ​പ വീ​ത​വും, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ധ​ര്‍​ണ​ക​ളും മ​റ്റും ന​ട​ത്തു​ക, ക്വാ​റ​ന്റീ​ന്‍ ലം​ഘ​നം തു​ട​ങ്ങി​യ​വ​യ്ക്ക് 1000 രൂ​പ എ​ന്ന ക്ര​മ​ത്തി​ല്‍ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ‌

മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 158 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ണ്ട​താ​യി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന ര​ണ്ടു​പേ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​തി​ന് പ​ന്ത​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജ​ന​മൈ​ത്രി പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ കൂ​ടി​ച്ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ 23 കേ​സു​ക​ളി​ലാ​യി 18 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും നാ​ലു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യു​മു​ണ്ടാ​യി. ‌