പ​ന്ത​ളം ചേ​രി​ക്ക​ലി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം
Sunday, July 12, 2020 10:18 PM IST
പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ചേ​രി​ക്ക​ല്‍ 31, 32 വാ​ര്‍​ഡു​ക​ളി​ല്‍ കോ​വി​ഡ് സ​ന്പ​ർ​ക്ക വ്യാ​പ​നം ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നാ​ൽ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ.
സാ​മൂ​ഹ്യ വ്യാ​പ​നം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ചേ​രി​ക്ക​ലെ പ്ര​ധാ​ന പാ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ തു​റ​ന്നി​ടു​ന്ന​തി​നും മ​റ്റു പാ​ത​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കു​ന്ന​തി​നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.
മു​നിസി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​കെ.​സ​തി, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​ന്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബി​നി​ജി എ​ന്നി​വ​ര്‍ ഫോ​ണി​ലൂ​ടെ യോ​ഗ​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.
ത​ഹ​സീ​ല്‍​ദാ​ര്‍ ബീ​ന എ​സ്.​ഹ​നീ​ഫ്, ഡി​വൈ​എ​സ്പി ബി​നു, പ​ന്ത​ളം സി​ഐ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
പ​ന്ത​ളം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യി​ല്‍ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും സ​ര്‍​വേ ന​ട​ത്തി സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കും.
ക​ട​ക​ള്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാം. ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണം.
പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ ഗ​സ്ഥ​ര്‍ ഒ​രോ കേ​ന്ദ്ര​ത്തി​ലും നി​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​ണ്ടാ​ കും.
സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​യാ​ന്‍ ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മ​ന​സോ​ടെ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ഭ്യ​ര്‍​ഥി​ച്ചു.