ക്വാ​റ​ന്‍റൈ​ൻ സം​ഖ്യ ഉ​യ​രും
Sunday, July 12, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടോ അ​ല്ലാ​തെ​യോ സ​ന്പ​ർ​ത്തി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക​യും വി​പു​ലം. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രും വ്യാ​പാ​രി​ക​ളും ഒ​ക്കെ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്തി. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ രോ​ഗി​ക​ളു​ടെ​യും പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ക ബു​ദ്ധി​മു​ട്ടാ​കും. ആ​ളു​ക​ൾ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ത​യാ​റാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​ണ്. ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ അ​ട​ക്കം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നാ​ണ് നി​ർ​ദേ​ശം. ഇ​ക്കാ​ല​യ​ള​വി​ൽ ജി​ല്ലാ ക​മ്മി​റ്റി, ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​രം, ഏ​രി​യാ യോ​ഗ​ങ്ങ​ൾ ഇ​വ​യി​ൽ ഇ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. മു​ൻ​വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ് നി​ല​വി​ൽ ആ​ന​പ്പാ​റ​യി​ൽ റേ​ഷ​ൻ​ക​ട​യു​ണ്ട്.
ഇ​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലും നി​ര​വ​ധി പേ​രു​ള്ള​താ​യാ​ണ് വി​വ​രം. മ​ത്സ്യ​വ്യാ​പാ​രി​ക​ളി​ൽ നി​ന്നു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ രോ​ഗം പ​ട​ർ​ന്ന​വ​ർ ഇ​ന്ന​ല​ത്തെ പ​ട്ടി​ക​യി​ലു​ള്ള​താ​യി പ​റ​യു​ന്നു. മേ​ലെ​വെ​ട്ടി​പ്രം, ക​ട​മ്മ​നി​ട്ട, മ​ല​യാ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​ത്ത​ര​ത്തി​ൽ രോ​ഗം പ​ട​ർ​ന്നി​ട്ടു​ണ്ട്.
നി​ല​വി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗി​ക​ളാ​യ​വ​രു​ടെ ഉ​റ​വി​ടം കു​ല​ശേ​ഖ​ര​പ​തി, കു​ന്പ​ഴ ഭാ​ഗ​ങ്ങ​ൾ ത​ന്നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് എ​വി​ടെ​നി​ന്നു ല​ഭി​ച്ചു​വെ​ന്ന​തി​ൽ അ​വ്യ​ക്ത​ത തു​ട​രു​ന്നു.