മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റു​ന്ന​തു ത​ട​ഞ്ഞു
Sunday, July 12, 2020 10:19 PM IST
അ​ടൂ​ർ: ഗാ​ന്ധി സ്മൃ​തി മൈ​താ​ന​ത്തു നി​ൽ​ക്കു​ന്ന വൃ​ഷ​ങ്ങ​ളു​ടെ റോ​ഡി​ലേ​ക്കു ചാ​ഞ്ഞു കി​ട​ന്ന മ​ര​ക്കൊ​മ്പു​ക​ൾ വെ​ട്ടി മാ​റ്റു​ന്ന​ത് കോ​ൺ​ഗ്ര​സു​കാ​ർ ത​ട​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടു കൂ​ടി അ​ടൂ​ർ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും അ​ടൂ​ർ കെ​എ​സ്ഇ​ബി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​രം മു​റി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന് മൈ​താ​ന​ത്തി​ന്‍റെ കി​ഴ​ക്ക് അ​റ്റ​ത്ത് നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ ക​മ്പു​ക​ൾ മു​റി​ച്ചു.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ര​ത്തി​ന്‍റെ വ​ലി​യ ശാ​ഖ​ക​ളാ​ണ് മു​റി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു ത​ട​യു​ക​യാ​യി​രു​ന്നു.

മൈ​താ​നം റ​വ​ന്യു വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​യ​തി​നാ​ൽ ത​ഹ​സീ​ൽ​ദാ​രു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച ത​ഹ​സീ​ൽ​ദാ​ർ ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ൽ​ദാ​രെ വി​ട്ട് അ​ന്വേ​പ്പി​ക്കു​ക​യും അ​നു​മ​തി​യി​ല്ലെ​ന്ന് അ​റി​യി​ച്ചു.

തു​ട​ർ​ന്നു ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്ത് മു​റി​ക്കേ​ണ്ട ശി​ഖ​ര​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം മു​റി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ മ​രം മു​റി​ക്ക​ൽ അ​വ​സാ​നി​പ്പി​ച്ചു.