ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​കാ​നും കാ​ല​താ​മ​സം
Sunday, July 12, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ പ്ര​തി​ദി​ന സം​ഖ്യ വ​ർ​ധി​ച്ച​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് ആ​ശ​ങ്ക. കൂ​ടു​ത​ൽ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി​ട്ടി​ല്ല. അ​ഞ്ച് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ക്ര​മീ​ക​ര​ണം ചെ​യ്തി​രു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​നു​പാ​തി​ക​മാ​യി രോ​ഗ​മു​ക്തി ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ്.
കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​ണെ​ങ്കി​ലും പ്ര​ത്യേ​ക​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ മ​റ്റ് പ്ര​ശ്ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​വ​രെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മാ​റ്റും. ശാ​രീ​രി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ത​ന്നെ ചി​കി​ത്സി​ക്കും. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​ണ് നി​ല​വി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 300 കി​ട​ക്ക​ക​ളാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​ന്ന​ലെ​വ​രെ 144 പേ​രെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ഴ​ഞ്ചേ​രി​യി​ലെ ജില്ലാ ​ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. കോ​ഴ​ഞ്ചേ​രി​യി​ലെ 250 കി​ട​ക്ക​ക​ൾ കൂ​ടി കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.
നി​ല​വി​ൽ റാ​ന്നി് മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന ആ​ശു​പ​ത്രി​ക​ളി​ലാ​യി കോ​വി​ഡ് ഒ​ന്നാം​നി​ര ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ര​വി​പേ​രൂ​ർ കൊ​ട്ട​യ്ക്കാ​ട് ചി​കി​ത്സാ കേ​ന്ദ്രം സ​ജ്ജ​മാ​യെ​ങ്കി​ലും കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. ഈ​യാ​ഴ്ച ത​ന്നെ ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ​ത്തും.
പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ൽ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 940 കി​ട​ക്ക​ക​ളു​ണ്ടാ​കുമെന്നാണ് നിഗമനം.
കൂ​ടാ​തെ പെ​രു​നാ​ട് കാ​ർ​മ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ൽ - 240, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് സ്കൂ​ൾ ഹോ​സ്റ്റ​ൽ - 210, പെ​രു​നാ​ട് കാ​ർ​മ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ - 200, നി​ല​യ്ക്ക​ൽ ദേ​വ​സ്വം ബോ​ർ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് - 240, പ​ത്ത​നം​തി​ട്ട ജി​യോ ആ​ശു​പ​ത്രി - 50 കി​ട​ക്ക​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​വ​ർ​ത്ത​ന​സ​ജ​ജ​മാ​കാ​നു​ള്ള​ത്. അ​താ​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കാ​നും ഭ​ക്ഷ​ണം ന​ൽ​കാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്.
എ​ന്നാ​ൽ ത​ന​തു​ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ നി​ന്നു പി​ന്തി​രി​യു​ന്നു​ണ്ട്. കി​ട​ക്ക, മു​റി​യി​ലേ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, ഭ​ക്ഷ​ണം എ​ന്നി​വ​യെ​ല്ലാം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലാ​ണ് ന​ട​ത്തേ​ണ്ട​ത്.