പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജി​ന് എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം
Monday, July 13, 2020 10:16 PM IST
‌തി​രു​വ​ല്ല: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വ​ർ​ജ​ന മി​ഷ​നാ​യ വി​മു​ക്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്‌​സൈ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച തി​രു​വ​ല്ല പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജി​ന് മി​ക​വി​ന്‍റെ അം​ഗീ​കാ​ര​മാ​യി പ്രശംസാ​പ​ത്രം‍ ന​ൽ​കി ആ​ദ​രി​ച്ചു.
തി​രു​വ​ല്ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​ശി​വ​പ്ര​സാ​ദ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. മെ​ഡി​സി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജെ. ​താ​ജു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌