മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ‘സ്വ​രാ​ജ് ഭ​വ​ൻ’ ഉ​ദ്ഘാ​ട​നം ഇന്ന്
Monday, July 13, 2020 10:16 PM IST
മ​ല്ല​പ്പ​ള്ളി: ര​ജ​ത ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ സ്വ​രാ​ജ് ഭ​വ​ൻ നി​ർ​മി​ച്ച് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി​ക്കി​ട്ടി​യ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രേ കു​ട​ക്കീ​ഴി​ൽ എ​ന്ന ആ​ശ​യ​ത്തോ​ടെ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ന്പൗ​ണ്ടി​ൽ നി​ർ​മിി​ച്ച സ്വ​രാ​ജ് ഭ​വ​ൻ ഇ​ന്ന് 1.30 ന് ​ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി.​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ല​ളി​ത​മാ​യ ച​ട​ങ്ങാ​ണ് ന​ട​ത്തു​ന്ന​ത്.

ഐ​സി​ഡി​എ​സ്, പ​ട്ടി​ക​ജാ​തി വി​ക​സ​നം, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ഡ​യ​റി എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​ക്കി​ട്ടി​യ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ. ഇ​തി​ൽ ഐ​സി​ഡി​എ​സ് മാ​ത്ര​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നോ​ടു ചേ​ർ​ന്ന് സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.‌

സം​സ്ഥാ​ന​ത്തെ മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് 2013 - 14 ൽ ​ല​ഭി​ച്ച അ​വാ​ർ​ഡ് തു​ക​യാ​യ 25 ല​ക്ഷം ഉ​ൾ​പ്പെ​ടെ 40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നു നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​നി​ര​പ്പി​ൽ നി​ന്നും താ​ഴെ​യു​ള്ള സ്ഥ​ല​ത്ത് റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ​സ്ഥാ​പി​ക്കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ഇ​വി​ടെ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​മ​സി​യാ​തെ തു​ട​ങ്ങും. ‌