പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്നലെ 47 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 13 പേർ സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്.
27 പേർ വിദേശത്തുനിന്നും ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. പുതിയ സന്പർക്കരോഗികളിൽ പത്തുപേരും പത്തനംതിട്ട നഗരപരിധിയിലുള്ളവരാണ്. പത്തനം തിട്ട കുലശേഖരപതി ഭാഗത്തെ സന്പർക്കത്തിലൂടെ 69 പേരിലാ ണ് ഒരാഴ്ചയ്ക്കിടെ രോഗം ക ണ്ടെത്തിയത്. ഇതുവരെ ജില്ലയിൽ രോഗം 581 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
86 പേരിൽ സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. നിലവിൽ രോഗികളായി ചികിത്സയിലുള്ളത് 283 പേരാണ്. 297 പേർ രോഗമുക്തരായി. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാ യിരുന്ന ഒരാൾ ഇന്നലെ രോഗമുക്തനായി.
ഇന്നലെ രോഗം സ്ഥിരീകരിച്ച പുറമേ നിന്നുള്ളവർ: എത്തിയ സ്ഥലവും പ്രായവും ബ്രായ്ക്കറ്റിൽ. സീതത്തോട് സ്വദേശി (ദുബായ്, 47), വല്ലന സ്വദേശി (മസ്ക്കറ്റ്, 53), ഇലന്തൂർ സ്വദേശി (ദുബായ്, 26), മല്ലപ്പള്ളി സ്വദേശി (സൗദി, 52), മല്ലപ്പള്ളി സ്വദേശി (മസ്ക്കറ്റ്, 33), കിടങ്ങന്നൂർ സ്വദേശി (ദുബായ്, 38), പാടം സ്വദേശി (ദുബായ്, 27), പന്തളം സ്വദേശി (ചെന്നൈ, 37), മലയാലപ്പുഴ സ്വദേശി (ബംഗളൂരു, 26), കുറിയന്നൂർ സ്വദേശി (ദുബായ്, 51), അയിരൂർ സ്വദേശിനി (സൗദി, 36), നെല്ലിക്കാല സ്വദേശി (യുഎഇ, 24), തിരുവല്ല സ്വദേശി (ദുബായ്, 30), ചിറ്റാർ സ്വദേശി (ദുബായ്, നാല്), ഏനാത്ത് സ്വദേശി (ചെന്നൈ, 17), തുവയൂർ സൗത്ത് സ്വദേശിനി (ഡൽഹി, 16), ഏഴംകുളം സ്വദേശി (ദുബായ്, 48), കുന്നന്താനം സ്വദേശി (യുഎസ്എ, 59), തുവയൂർ നോർത്ത് സ്വദേശി (ദുബായ്, 46), അതിരുങ്കൽ സ്വദേശിനി (ദുബായ്, 25), വയല സ്വദേശി (ഷാർജ്, 30), കലഞ്ഞൂർ സ്വദേശി (സൗദി, 38), പന്തളം സ്വദേശി (ദുബായ്, 31), ചായലോട് സ്വദേശി (ദുബായ്, 43), അയിരൂർ സ്വദേശിനി (യുഎഇ, 35), മാരാമണ് സ്വദേശി (ഡൽഹി, 60), കോഴഞ്ചേരി സ്വദേശി (മസ്ക്കറ്റ്, 64), കാട്ടൂർ സ്വദേശിനി (ദുബായ്, 34), ഇലന്തൂർ പരിയാരം സ്വദേശി (ബംഗളൂരു, 60), ഇദ്ദേഹത്തിന്റെ ഭാര്യ (52), റാന്നി അങ്ങാടി സ്വദേശിനി (ഡൽഹി, 14), വടക്കേടത്തുകാവ് സ്വദേശി (സൗദി, 45), തട്ട സ്വദേശി (ഷാർജ, 38), കുറിയന്നൂർ സ്വദേശി (ദുബായ്, 54).