സാ​മൂ​ഹി​ക അ​ക​ലം മ​റ​ന്ന് റാ​ന്നി ‌
Monday, July 13, 2020 10:18 PM IST
‌റാ​ന്നി: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രു​ടെ സ​ന്പ​ർ​ക്കം റാ​ന്നി​ക്ക് ഭീ​ഷ​ണി. കോ​വി​ഡ് പ്ര​തി​സ​ന്ധി വ്യാ​പ​ക​മാ​കു​ന്ന​തോ​ടെ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ച​ര​ക്കു ലോ​റി​ക​ളി​ൽ​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല​ന്നാ​ണു പ​രാ​തി. ‌
ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങി​ൽ നി​ന്ന്, ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, വാ​ഴ​ക്കു​ല, വാ​ഴ​വി​ത്ത് എ​ന്നി​വ ഇ​പ്പോ​ഴും വ്യാ​പ​ക​മാ​യി റാ​ന്നി ഭാ​ഗ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.
രാ​ത്രി കാ​ല​ങ്ങ​ളി​ൽ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ, സ​ഹാ​യി​ക​ൾ, പ​ല​രും മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ​യാ​ണ് എ​ത്തു​ന്ന​ത്. രാ​വി​ലെ ക​ട​ക​ളു​ടെ മു​ന്പി​ൽ എ​ത്തു​ന്ന ലോ​റി​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ ക​ട​യി​ലെ ജീ​വ​ക്കാ​ർ എ​ത്തി ഇ​റ​ക്കു​ന്ന​തു വ​രെ ഇ​വ​ർ അ​ല​ക്ഷ്യ​മാ​യ രീ​തി​യി​ൽ ക​റ​ങ്ങി ന​ട​ക്കു​ക​യും സ​മീ​പ​ത്തെ ചാ​യ​ക്ക​ട ക​ളി​ൽ എ​ത്തി ചാ​യ കു​ടി​ക്കു​ക​യും ഉ​ച​യ്യു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​ണ്.
അ​യ​ൽ സം​സ്ഥാ​ന​ക്കാ​ര​യ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ രാ​വി​ലെ ഒ​ന്പ​തി​നു മു​ന്പാ​യി സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ, പോ​ലീ​സി​ന്‍റെ​യോ ക​ണ്ണി​ൽ​പ്പെ​ടാ​റി​ല്ല. ‌
റാ​ന്നി​യി​ലെ ലോ​ഡ്ജു​ക​ളി​ൽ മു​ന്പു താ​മ​സി​ച്ചി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​വ​ണ​വ്യ​വ​സ്ഥ​യി​ലെ തു​ണി​ക്ക​ച്ച​വ​ട​ക്കാ​ർ, ബാ​ർ​ബ​ർ​മാ​ർ, ലോ​ട്ട​റി വ്യാ​പാ​രി​ക​ൾ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഒ​രു രേ​ഖ​യും ഇ​ല്ലാ​തെ അ​തി​ർ​ത്തി ക​ട​ന്ന്, കാ​ൽ​ന​ട​യാ​യും ചെ​റി​യ വ​ണ്ടി​ക​ളി​ലും റാ​ന്നി​യി​ൽ എ​ത്തി​ച്ചേ​രു​ന്നു. മു​ന്പ് താ​മ​സി​ച്ച​വ​ർ ആ​യി​രു​ന്ന​തി​നാ​ൽ ലോ​ഡ്ജ് ഉ​ട​മ​ക​ൾ പോ​ലും പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത്.
റാ​ന്നി പെ​രു​ന്പു​ഴ​യി​ലും അ​ങ്ങാ​ടി പേ​ട്ട​യി​ലും ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ എ​ത്തി​യ​വ​രെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ക​ണ്ടെ​ത്തു​ക​യും അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചി​ല ലോ​ഡ്ജ് ഉ​ട​മ​ക​ളു​ടെ​യും ക​രാ​റു​കാ​രു​ടെ​യും പ്രേ​ര​ണ​യാ​ലാ​ണ് ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ ഇ​വി​ടെ എ​ത്തി​ചേ​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.‌
റ​ന്പൂ​ട്ടാ​ൻ വ്യാ​പാ​ര​ത്തി​ന്‍റെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും റാ​ന്നി മേ​ഖ​ല​യി​ൽ ത​ന്പ​ടി​ക്കു​ന്നു​ണ്ട്.
ഹോ​ട്ട​ലു​ക​ളും മ​റ്റും സാ​ധാ​ര​ണ പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ ടൗ​ണി​ൽ സ​ജീ​വ​വു​മാ​ണ്. മ​ത്സ്യ​വ്യാ​പാ​ര മേ​ഖ​ല​യി​ലും ഇ​ത​ര മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ക​ട​ന്നു​വ​ര​വ് ഭീ​ഷ​ണി​യാ​യി മാ​റു​ന്നു.‌
സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ​വ​രെ സ​ന്പ​ർ​ക്ക​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്പോ​ഴും റാ​ന്നി​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നോ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ തു​ട​രാ​നോ ന​ട​പ​ടി​ക​ളി​ല്ല. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച പെ​രു​ന്പു​ഴ ഭാ​ഗ​ത്തു​പോ​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ‌