കോ​വി​ഡ് 19 ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചു​ള്ള സ​മ​ര​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി: ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ‌‌
Monday, July 13, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധ​യു​മാ​യി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. ‌
സ​മ​ര​ക്കാ​രു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത് ഈ ​കോ​വി​ഡ് ബാ​ധ കാ​ല​ത്തു അ​നി​വാ​ര്യ​മാ​ണ്.
സ​മ​ര​ക്കാ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ചും പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ഇ​റ​ങ്ങി പ്ര​ക​ട​ന​ങ്ങ​ളും മ​റ്റും ന​ട​ത്തു​ന്ന​തു കാ​ര​ണ​മു​ണ്ടാ​കു​ന്ന വീ​ഴ്ച​മൂ​ലം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍, ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നു സാ​ധാ​ര​ണ കേ​സെ​ടു​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രെ ഇ​ടു​ന്ന വ​കു​പ്പു​ക​ള്‍​ക്കു​പു​റ​മെ മ​റ്റു ഐ​പി​സി വ​കു​പ്പു​ക​ളും ചേ​ര്‍​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യും.‌
ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കാ​ണി​ച്ച്, സ​മ​ര​ങ്ങ​ള്‍ ആ​ഹ്വാ​നം ചെ​യ്യു​ന്ന ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേ​തൃ​ത്വ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ജി​ല്ല​യി​ലെ എ​സ്എ​ച്ച്ഒ​മാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യോ മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ക​യോ ചെ​യ്യു​ന്ന​പ​ക്ഷം നോ​ട്ടീ​സ് കൈ​പ്പ​റ്റു​ന്ന നേ​തൃ​ത്വ​വും സ​മ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ണി​ക​ളും ഉ​ത്ത​ര​വാ​ദി​ക​ളി​ക​ളാ​യി​രി​ക്കും. ‌
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ലും ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ലും നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​ളു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. ‌
ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ത്തി​ന് ഇ​ന്ന​ലെ​യും ജി​ല്ല​യി​ല്‍ ര​ണ്ടു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്.
മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് 111 പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ള്‍​ക്ക് 15 കേ​സു​ക​ളി​ലാ​യി 18 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌