രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്നി​ട്ടു​ള്ള​വ​ര്‍ സ്വ​യം മു​ന്നോ​ട്ടു​വ​ര​ണം - ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍
Tuesday, July 14, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 സ​മൂ​ഹ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്നി​ട്ടു​ള്ള​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​പ്ര​കാ​രം സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യ​താ​യി ബോ​ധ്യ​മു​ള്ള​വ​ര്‍ സ്വ​യം മു​ന്നോ​ട്ടു​വ​ന്ന് ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
അ​താ​ത് പ​ഞ്ചാ​യ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യോ, ക​ണ്‍​ട്രോ​ള്‍ ന​മ്പ​രി​ല്‍ അ​റി​യി​ക്കു​ക​യോ ചെ​യ്താ​ല്‍ മ​തി​യാ​കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ക​ണ്ണി​ക​ളാ​കു​ക​യി​ല്ലെ​ന്ന് ഓ​രോ​രു​ത്ത​രും തീ​രു​മാ​ന​മെ​ടു​ക്ക​ണം. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ കു​ടും​ബാം​ഗ​ങ്ങ​ളെ മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തെ​യും രോ​ഗ​വ്യാ​പ​ന​ത്തി​ല്‍ നി​ന്നും പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ തു​ല്യ​ത​യോ​ടെ കാ​ണാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ഭ്യ​ർ​ഥി​ച്ചു. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​രു​ക​ള്‍ - 0468 2228220, 9188294118, 8281413458.