ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: 14 ൽ ​നി​ന്ന് ജി​ല്ല 11 -ാം സ്ഥാ​ന​ത്തെ​ത്തി ‌
Wednesday, July 15, 2020 10:07 PM IST
ഏ​നാ​ത്ത് ഡെ​ഫ് സ്കൂ​ളി​ന് മി​ക​വാ​ർ​ന്ന വി​ജ​യം

ഏ​നാ​ത്ത്: സി​എം​ഐ സ്കൂ​ൾ ഫോ​ർ ഡെ​ഫ് ഇ​ക്കു​റി​യും 100 ശ​ത​മാ​നം വി​ജ​യം നി​ല​നി​ർ​ത്തി. പ​രീ​ക്ഷ​യെ​ഴു​തി​യ അ​ഞ്ച് കു​ട്ടി​ക​ളും പ്ല​സ്ടു​വി​ന് വി​ജ​യി​ച്ചു. നാ​ല് ആ​ണ്‍​കു​ട്ടി​ക​ളും ഒ​രു പെ​ണ്‍​കു​ട്ടി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ല​പ്പു​ഴ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണി​വ​ർ. കു​ട്ടി​ക​ളെ സ്കൂ​ളി​നോ​ടു ചേ​ർ​ന്നു​ള്ള ഹോ​സ്റ്റ​ലി​ൽ താ​മ​സി​പ്പി​ച്ചാ​ണ് പ​ഠി​പ്പി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. ‌