പി​എം റോ​ഡ് നി​ർ​മാ​ണം: വാ​ഹ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ മേ​ക്കൊ​ഴൂ​രി​ലൂ​ടെ ‌
Wednesday, July 15, 2020 10:26 PM IST
അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന റോ​ഡ് ‌

പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ പ്ലാ​ച്ചേ​രി​ക്കും കോ​ന്നി​ക്കും മ​ധ്യേ ആ​രം​ഭി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​ക്കും മൈ​ല​പ്ര​യ്ക്കും മ​ധ്യേ ഇ​ന്നു മു​ത​ൽ ര​ണ്ടു​മാ​സ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി മൂ​ഴി​യാ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് മേ​ക്കൊ​ഴൂ​ർ റോ​ഡു വ​ഴി മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് പ​ടി​യി​ലെ​ത്താ​നാ​ണ് നി​ർ​ദേ​ശം.

വാ​ഹ​നം തി​രി​ച്ചു​വി​ടു​ന്ന കോ​ഴ​ഞ്ചേ​രി - മ​ണ്ണാ​ര​ക്കു​ള​ഞ്ഞി റോ​ഡ് ക​ഴി​ഞ്ഞ​യി​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. ഈ ​റോ​ഡി​ലും മേ​ക്കൊ​ഴൂ​രി​ൽ നി​ന്ന് മൈ​ല​പ്ര​യി​ലേ​ക്കു​ള്ള റോ​ഡി​ലും അ​പ​ക​ടം പ​തി​യി​രി​ക്കു​ക​യാ​ണ്.

മ​ണ്ണാ​ര​ക്കു​ള​ഞ്ഞി റോ​ഡി​ലെ വാ​ള​ങ്ങാ​ടു വ​ള​വി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്. ഇ​ന്ന​ലെ ര​ണ്ടു പാ​ഴ്സ​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കി​ഫ്ബി പ​ദ്ധ​തി​യി​ൽ 15.7 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച റോ​ഡി​ന് എ​ട്ടു മീ​റ്റ​ർ വീ​തി​യാ​ണ് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ അ​വ​സാ​ന ഭാ​ഗ​മാ​യ വാ​ള​ങ്ങാ​ടു പ​ടി മു​ത​ലു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മ​തി​യാ​യ വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​മേ​ഖ​ല​യാ​ണ്. വാ​ള​ങ്ങാ​ടു​പ​ടി മു​ത​ൽ ബ്ര​ദ​റ​ണ്‍ സ​ഭാ​ഹാ​ൾ വ​രെ​യു​ള്ള 50 മീ​റ്റ​ർ ഭാ​ഗം ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണം അ​ഞ്ച​ര മീ​റ്റ​ർ വീ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​ശ​വു​മു​ള്ള ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ർ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ’വീ​തി കൂ​ട്ടു​ന്ന​തി​ന് ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു.

ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല. ഇ​വി​ടെ ഒ​രു വ​ശം ക​യ്യാ​ല ഇ​ടി​ഞ്ഞ് ക​ല്ലു​ക​ൾ റോ​ഡി​ലേ​ക്കു വീ​ണു കി​ട​ക്കു​ന്ന​തും മ​റു​വ​ശ​ത്ത് ര​ണ്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ റോ​ഡി​ലേ​ക്കി​റ​ങ്ങി നി​ൽ​ക്കു​ന്ന​തും അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​ന്നു. ഇ​രു​വ​ശ​ത്തെ​യും വീ​തി​യു​ള്ള റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​വി​ൽ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്ത് കൂ​ട്ടി​യി​ടി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തേ പ്ര​ശ്നം അ​ര കി​ലോ​മീ​റ്റ​ർ മാ​റി പു​ത്ത​ൻ​ചി​റ പ​ടി​യി​ലു​മു​ണ്ട്. കു​പ്പി​ക്ക​ഴു​ത്തു പോ​ലെ​യാ​ണ് റോ​ഡ്.

വ​ട്ടം​കാ​ലാ​യി​ൽ പ​ടി​യി​ലെ​യും ഇ​വാ​ൻ​ജ​ലി​ക്ക​ൽ പ​ള്ളി​പ്പ​ടി​യി​ലെ​യും വ​ള​വു​ക​ൾ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​വ​യാ​ണ്. മൈ​ല​പ്ര​യി​ൽ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വാ​ള​ങ്ങാ​ടു പ​ടി​യി​ൽ തി​രി​യാ​ൻ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തും പ്ര​ശ്ന​മാ​ണ്. തി​രി​യു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഓ​ട​യ്ക്ക് സ്ലാ​ബു​മി​ല്ല.

മൈ​ല​പ്ര റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും ഇ​റ​ക്ക​വു​മെ​ല്ലാം അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കും. റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച് മെ​ച്ച​പ്പെ​ടു​ത്തി​യ​താ​ണെ​ങ്കി​ലും അ​ശ്ര​ദ്ധ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​ത്. ‌