കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജിന് പരിസ്ഥിതി അനുമതിക്ക് ശിപാർശ
Wednesday, July 15, 2020 10:26 PM IST
‌മെഡിക്കൽ കോളജ് ആശുപത്രി ഓഗസ്റ്റിൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വ്യ​വ​സ്ഥ​ക​ളോ​ടെ അ​നു​മ​തി ന​ല്‍​കാ​ന്‍ പ​രി​സ്ഥി​തി വി​ല​യി​രു​ത്ത​ല്‍ സ​മി​തി ശിപാ​ര്‍​ശ ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഓ​ഗസ്റ്റി ത​ന്നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.
പ​രി​സ്ഥി​തി സ​മി​തി ശി​പാ​ര്‍​ശ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ ക​ള​ക്ട​റും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രും, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​രും നി​ര്‍​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​രും ഉ​ള്‍​പ്പ​ടെ പ​ങ്കെ​ടു​ത്ത് ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്.‌
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സും സൂ​പ്ര​ണ്ട് ഓ​ഫീ​സും ഈ ​മാ​സം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി, വാ​ട്ട​ര്‍ ക​ണ​ക്ഷനുകൾ‍ തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള അ​പേ​ക്ഷ നാ​ളെ സ​മ​ര്‍​പ്പി​ക്കും. 30 ന് ​മു​ന്പാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.‌
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും ഒ​രു കോ​ടി രൂ​പ ല​ഭ്യ​മാ​ക്കും. വാ​ങ്ങേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി അ​ടി​യ​ന്തര​മാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റെ​യും സൂ​പ്ര​ണ്ടി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ താ​ത്കാ​ലി​ക​മാ​യി നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ വ​ഴി റി​ക്രൂ​ട്ട് ചെ​യ്യും.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്ഥ​ല​ത്ത് പൊ​ട്ടി​ച്ചു കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ക​ല്ലി​ന്‍റെ റോ​യ​ല്‍​റ്റി ഇ​ന്ന് അ​ട​ച്ച് വെ​ള്ളി​യാ​ഴ്ച​യ്ക്കു മു​ന്പാ​യി നീ​ക്കം ചെ​യ്യാ​ന്‍ ക​രാ​റു​കാ​ര​ന് നി​ര്‍​ദേ​ശം ന​ല്‍​കി. സം​സ്ഥാ​ന​ത്തെ ഇ​ത​ര മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ നി​ന്ന് ജോ​ലി ക്ര​മീ​ക​ര​ണ വ്യ​വ​സ്ഥ​യി​ലും കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ നിയമിക്കും. അ​ടു​ത്ത​യാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങും.‌
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി അ​വ​ലോ​ക​ന യോ​ഗം ഇ​നി​മു​ത​ല്‍ ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ ജില്ലാ കളക്ടറെ കൂടി പങ്കെടുപ്പിച്ച് ചേ​രു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
ആ​രോ​ഗ്യ പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സും നി​ര​ന്ത​രം പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്നു​ണ്ട്. എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ്, ഡി​എം​ഒ ഡോ.എ. ​എ​ല്‍.​ഷീ​ജ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഹ​രി​കു​മാ​ര​ന്‍ നാ​യ​ര്‍, സൂ​പ്ര​ണ്ട് ഡോ. ​സ​ജി​ത്കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​എ​സ്.​വി​ക്ര​മ​ന്‍, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍, പൊ​തു​മ​രാ​മ​ത്ത് - ജ​ല അ​ഥോ​റി​റ്റി ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​ര്‍, നി​ര്‍​മാ​ണ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌