ജി​ല്ലാ ക​ള​ക്ട​റു​ടെ തി​രു​വ​ല്ല താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ല്‍ 12 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു‌
Saturday, August 1, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ജി​ല്ലാ ക​ള​ക്ട​റു​ടെ തി​രു​വ​ല്ല താ​ലൂ​ക്ക്ത​ല പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 32 പ​രാ​തി ല​ഭി​ച്ച​തി​ല്‍ 12 എ​ണ്ണം പ​രി​ഹ​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്ത് ന​ട​ന്ന​ത്. ‌
ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ 20 എ​ണ്ണം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
പ​രാ​തി​ക്കാ​ര്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന​യാ​ണ് അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മു​ന്‍​കൂ​ട്ടി പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കാ​ണ് ഓ​ണ്‍​ലൈ​നാ​യി ഹാ​ജ​രാ​യി പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്. ‌
റേ​ഷ​ന്‍ കാ​ര്‍​ഡ് എ​പി​എ​ല്ലി​ല്‍ നി​ന്ന് ബി​പി​എ​ല്ലി​ലേ​ക്ക് മാ​റ്റു​ന്ന​ത്, വീ​ടും വ​സ്തു​വും ഇ​ല്ല തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്. അ​ദാ​ല​ത്തി​ല്‍ എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഐ.​ടി. മി​ഷ​ന്‍ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഷൈ​ന്‍ ജോ​സ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.‌