കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ഇ​ന്ന് ‌
Saturday, August 1, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് വി​ക്ട​ര്‍ ടി.​തോ​മ​സ് അ​റി​യി​ച്ചു. ‌
രാ​വി​ലെ 11നാ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കു​ട​പ്പ​ന​യി​ല്‍ മ​ത്താ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ പി.​ജെ. ജോ​സ​ഫ് സ​ന്ദ​ര്‍​ശി​ക്കും. ‌‌