വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ൾ ച​ർ​ച്ച​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ‌
Saturday, August 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ൾ പ​ല​തും സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റി​ൽ ആ​ലോ​ചി​ക്കാ​തെ​യും സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടാ​തെ​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​സം​സ്കാ​ര വേ​ദി സം​സ്ഥാ​ന കൗ​ൺ​സി​ൽ.

കൂ​ടു​ത​ൽ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ന​ൽ​കി​യി​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ കൈ​വ​യ്ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ൽ സം​സ്കാ​ര വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​രാ​ജു, സം​സ്കാ​ര വേ​ദി സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ല​ക്സ് മാ​ത്യു എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ‌