കു​ട്ടി​യാ​ന​യു​ടെ ജ​ഡം മ​റ​വു​ചെ​യ്തു ‌
Saturday, August 1, 2020 10:20 PM IST
ത​ണ്ണി​ത്തോ​ട്: വ​ട​ക്കേ​മ​ണ്ണീ​റ​യി​ല്‍ വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ കു​ട്ടി​യാ​ന​യു​ടെ ജ​ഡം മ​റ​വു ചെ​യ്തു.
മ​ണ്ണീ​റ പ​റ​പ്പ​ള്ളി​ക്കു​ന്നേ​ല്‍ സ​ജി​യു​ടെ റ​ബ​ര്‍​തോ​ട്ട​ത്തി​ ലാ​ണ് കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ട​ത്.
ഇ​ന്ന​ലെ വ​ന​പാ​ല​ക​രു​ടെ​യും വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം മ​റ​വു​ചെ​യ്തു. നാ​ലു​വ​യ​സു​ള്ള കാ​ട്ടാ​ന​യാ​ണ് ച​രി​ഞ്ഞ​ത്.‌