ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ രോ​ഗി​ക​ള്‍ വീ​ണ്ടും,‌ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ്‌
Saturday, August 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്ന് ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഗ​ര്‍​ഭി​ണി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ വ​ല്ല​ന​യി​ലു​മാ​ണ്. നെ​ടു​മ്പ്ര​ത്ത് ചാ​യ​ക്ക​ട ന​ട​ത്തു​ന്ന​യാ​ള്‍​ക്കും തി​രു​വ​ല്ല ആ​ര്‍​എം​എ​സി​ല്‍ ഒ​രു ജീ​വ​ന​ക്കാ​രും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.‌കൂ​ടാ​തെ മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ലും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ര്‍ കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​ണ്.