846 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക്, ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ 490 പേ​ര്‍ ‌
Saturday, August 1, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 846 സ്ര​വ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ഇ​തി​ല്‍ 639 സാ​മ്പി​ളു​ക​ളും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള​താ​ണ്.

186 പേ​രി​ലാ​ണ ്ഇ​ന്ന​ലെ ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന 21 പേ​രി​ല്‍ ന​ട​ന്നു. 41471 സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ​വ​രെ ശേ​ഖ​രി​ച്ച​ത്. 1919 സാ​മ്പി​ള്‍ ഫ​ല​ങ്ങ​ള്‍ വ​രാ​നു​ണ്ട്. ‌
490 പേ​രാ​ണ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6168 ആ​ളു​ക​ളാ​ണ്. വി​വി​ധ സ​മ്പ​ര്‍​ക്ക​ങ്ങ​ളി​ലാ​യി 3515 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍. വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി​യ 1143 പേ​രും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ 1510 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.‌