അ​റ​സ്റ്റു​വ​രെ റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്
Sunday, August 2, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ല്‍ വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു വ​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു മു​മ്പി​ല്‍ അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് ബാ​ബു ജോ​ര്‍​ജ് അ​റി​യി​ച്ചു. സ​ത്യ​ഗ്ര​ഹം നാ​ളെ ആ​രം​ഭി​ക്കും.
സി​എ​മ്മും സ്ഥ​ലം എം​എ​ല്‍​എ​യും ചേ​ര്‍​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ക്കു​ന്ന​ത് വി​ചി​ത്ര​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ കൂ​ടി ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും വി​ചാ​രി​ച്ചാ​ല്‍ പ്ര​തി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ​സ്റ്റ് ചെ​യ്യാ​വു​ന്ന​താ​ണ്.
വ​നം വ​കു​പ്പി​നെ വി​മ​ര്‍​ശി​ക്കു​ന്ന​തി​ന് സ​മ​യം ക​ണ്ടെ​ത്തി​യ എം​എ​ല്‍​എ വി​ചാ​രി​ച്ചാ​ല്‍ പ്ര​തി​ക​ളെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യെ കൊ​ണ്ട് ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​നാ​കു​മെ​ന്നും അ​തി​നു ശ്ര​മി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ബാ​ബു ജോ​ര്‍​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.