മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല ‌‌
Monday, August 3, 2020 10:13 PM IST
തി​രു​വ​ല്ല: മ​ണി​മ​ല​യാ​റ്റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. തി​രു​വ​ല്ല കു​റ്റൂ​ർ ക​ല​യി​ത്ര മാ​ത്യു​വി​ന്‍റെ മ​ക​ൻ ജോ​യ​ൽ മാ​ത്യു (21), കു​റ്റൂ​ർ പാ​റ​യി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ജി​ബി​ൻ ഏ​ബ്ര​ഹാം (23) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​ത്രി 7.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. കു​റ്റൂ​ർ റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ ഇ​രു​ന്നി​രു​ന്ന അ​ഞ്ചു പേ​രി​ൽ ഒ​രാ​ൾ വെ​ള്ള​ത്തി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് കൂ​ടെ​യു​ള്ള​വ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​മു​ണ്ടാ​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കാ​ൽ ക​ഴു​കു​ന്ന​തി​നാ​യി താ​ഴേ​ക്കി​റ​ങ്ങി​യ ആ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ടു​വെ​ന്നു​മാ​ണ് ര​ക്ഷ​പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.‌
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഒ​ഴു​ക്കി​ൽ​പെ​ട്ട മൂ​ന്നു പേ​ർ നീ​ന്തി ക​ര​ക​യ​റി. ര​ണ്ടു പേ​ർ കൂ​ടി ത​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യി ര​ക്ഷ​പെ​ട്ട​വ​രാ​ണ് അ​റി​യി​ച്ച​ത്. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ അ​ഞ്ചം​ഗ​സം​ഘം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. കാ​ണാ​താ​യ​വ​ർ​ക്കു​വേ​ണ്ടി ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ തു​ട​ങ്ങി​യ തെ​ര​ച്ചി​ൽ ഇ​ന്ന​ലെ പ​ക​ലും തു​ട​ർ​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും, അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. അ​ഞ്ചു​മീ​റ്റ​റോ​ളം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ഇ​രു​ക​ര​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​ട്ടു​ള്ള​തി​നാ​ൽ ക​ട​വു​ക​ളും കാ​ണാ​നാ​കു​ന്നി​ല്ല. ‌