അ​ടൂ​രി​ൽ എ​ക്സൈ​സ് ഓ​ഫീ​സ് അടച്ചു, ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി‌
Monday, August 3, 2020 10:13 PM IST
അ​ടൂ​ർ: ടൗ​ണി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ സി​ലെ ഇ​ൻ​സ്പെ​ക് ട​ർ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഓ​ഫീ​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത വി​ല​യി​രു​ത്തി ന​ട​ത്തി​യ പൊ​തു​പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​ത്. ‌ഇ​ൻ​സ്പെ​ക്ട​ർ, ര​ണ്ട്സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ, ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി ​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചു. അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ന് സ​മീ​പം 24-ാം വാ​ർ​ഡി​ലാ​ണ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്. ‌
ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ആ​രോ​ഗ്യ വ​കു​പ്പ് ആ​രം​ഭി​ച്ചു. കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ള്ള​തി​നാ​ൽ അ​വ​രി​ൽ നി​ന്നാ​ണ് പ​ക​ർ​ച്ച​യെ​ന്ന് ക​രു​തു​ന്നു. ‌
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​ണ്. വ്യാ​ജ​മ​ദ്യ​ത്തി​നെ​തി​രെ​യു​ള്ള റെ​യ്ഡു​ക​ളി​ൽ നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.‌
അ​ടൂ​ർ പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് 15 -ാം വാ​ർ​ഡി​ൽ നാ​ലു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള 50 പേ​രെ​യും ദ്വി​തീ​യ സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ഴു​പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​ക​ൾ വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള ക്ര​മീ​ക​ര​ണം ആ​യി​ട്ടു​ണ