ഇ​ട​മു​റി ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഹൈ ​ടെ​ക് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ‌
Monday, August 3, 2020 10:18 PM IST
ഇ​ട​മു​റി: അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​മു​റി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹൈ ​ടെ​ക് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു. കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ 3.27 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ല്‍ മൂ​ന്ന് നി​ല​ക​ളാ​യി​ട്ടാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. ‌

നാ​റാ​ണം​മൂ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​രാ​ജ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ക​ണ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ന്‍ നീ​റം​പ്ലാ​ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗം പ്ര​സ​ന്ന സു​രേ​ന്ദ്ര​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​രം​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​വി പ്ര​സ​ന്ന​കു​മാ​ര്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ. ​പു​ഷ്‌​ക​ല​കു​മാ​രി, കെ.​ബി അ​നി​ല്‍, സി.​പി സു​നി​ല്‍, പ്ര​മോ​ദ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല വാ​പ് കോ​സി​നാ​ണ്.‌

ക​രു​നാ​ഗ​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യു​ള്ള സൗ​ത്ത് ഇ​ന്ത്യ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യാ​ണ് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ന്പ​തു മാ​സ​മാ​ണ് ക​രാ​ര്‍ കാ​ലാ​വ​ധി. മ​ണ്ണ് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ബീ​മു​ക​ളും പി​ല്ല​റു​ക​ളും സ്ഥാ​പി​ക്കാ​നു​ള്ള പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​നാ​യി​ട്ടാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. ഗ്രൗ​ണ്ട് ഫ്‌​ളോ​റി​ല്‍ നാ​ല് ക്ലാ​സ് മു​റി​ക​ള്‍, അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഹാ​ള്‍, സ്റ്റോ​ര്‍ റൂം, ​ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​കും. ഒ​ന്നാം നി​ല​യി​ല്‍ ആ​റ് ക്ലാ​സ് മു​റി​ക​ളും ശു​ചി​മു​റി​ക​ളു​മാ​ണു​ണ്ടാ​കു​ക. ര​ണ്ടാം നി​ല​യി​ല്‍ നാ​ല് ക്ലാ​സ് മു​റി​ക​ള്‍, ഒ​രു സ്റ്റാ​ഫ് റൂം, ​ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ​യു​ണ്ട്. ര​ണ്ടു വ​ശ​ത്താ​യു​ള്ള പ​ടി കെ​ട്ടു​ക​ള്‍, അം​ഗ​പ​രി​മി​ത​ര്‍​ക്കാ​യു​ള്ള റാം​മ്പ്, ശു​ചി​മു​റി എ​ന്നി​വ​യും പു​തി​യ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കും. ‌