സി​വി​ൽ സ​ർ​വീ​സി​ലെ 89 -ാം റാ​ങ്കു​കാ​ര​ൻ ക​ല്ലൂ​പ്പാ​റ​യി​ൽ
Tuesday, August 4, 2020 10:29 PM IST
മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ ഗ്രാ​മ​ത്തി​ന് അ​ഭി​മാ​ന​മാ​യി സി​വി​ൽ സ​ർ​വീ​സി​ലെ 89-ാം റാ​ങ്കു​കാ​ര​ൻ. ക​ല്ലൂ​പ്പാ​റ കു​റ്റി​ക്ക​ണ്ട​ത്തി​ൽ ബി​ജു ഈ​പ്പ​ൻ - സു​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നി​ഥി​ൻ കെ. ​ബി​ജു​വാ​ണ് രാ​ജ്യ​ത്തെ സി​വി​ൽ സ​ർ​വീ​സ് നേ​ട്ട​ത്തി​ൽ ക​ല്ലൂ​പ്പാ​റ​യി​ൽ നി​ന്ന് ഇ​ടം പി​ടി​ച്ച​ത് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ പ​ത്തു​പേ​രി​ൽ എ​ട്ടാ​മ​നാ​ണ് ഈ 26 ​കാ​ര​ൻ.
തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. ആ​റു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യു​ള്ള പ​ഠ​നം വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യാ​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. തു​ട​ർ​ന്ന് സൈ​നി​ക​നാ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ മോ​ഹം. ബം​ഗ​ളൂ​രു​വി​ൽ ആ​ർ​എ​ൻ​എ​സി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് നാ​ലാം വ​ർ​ഷം പ​ഠി​ക്കു​മ്പോ​ഴാ​ണ് ഐ​എ​എ​സ് മോ​ഹ​വു​മാ​യി റാ​വൂ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശീ​ല​ന​ത്തി​നു ചേ​ർ​ന്ന​ത്. മൂ​ന്നാം ശ്ര​മ​ത്തി​ലാ​ണ് റാ​ങ്ക് ക​ര​സ്ഥ​മാ​യ​ത്. സ​ഹോ​ദ​രി നീ​തു എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ്.

മാ​ള​വി​ക​യ്ക്ക് 118 -ാം റാ​ങ്ക്

തി​രു​വ​ല്ല: സി​വി​ൽ സ​ർ​വീ​സി​ലെ 118 - ാം റാ​ങ്കു​കാ​രി മാ​ള​വി​ക ജി. ​നാ​യ​ർ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​ണ്. മു​ത്തൂ​ർ ഗോ​വി​ന്ദ നി​വാ​സി​ൽ അ​ജി​ത് കു​മാ​റി​ന്‍റെ​യും (റി​ട്ട​യേ​ഡ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ​എ​ഫ്സി), തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ഗീ​താ​ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​ണ്. ചെ​ങ്ങ​ന്നൂ​ർ ചൂ​നാ​ട് മ​ഞ്ജീ​ര​ത്തി​ൽ ന​ന്ദ​ഗോ​പ​നാ​ണ് ഭ​ർ​ത്താ​വ്.

എ​ൻ​ജി​നീ​യ​ർ കു​ടും​ബ​ത്തി​ൽ നി​ന്ന് ഗോ​പു

ഇ​ല​ന്തൂ​ർ: എ​ൻ​ജി​നീ​യ​റിം​ഗ് കു​ടും​ബ​ത്തി​ൽ നി​ന്നും സി​വി​ൽ സ​ർ​വീ​സ് തി​ള​ക്കം. ഇ​ല​ന്തൂ​ർഉ​ട​യ​ൻ​കാ​വി​ൽ കു​ടും​ബാം​ഗം ഗോ​പു ആ​ർ. ഉ​ണ്ണി​ത്താ​നും എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ് സി​വി​ൽ സ​ർ​വീ​സി​ലേ​ക്കെ​ത്തു​ന്ന​ത്. കു​ടും​ബ​ത്തി​ലെ മൂ​ന്നാം​ത​ല​മു​റ​യി​ൽ 12 എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ് ഗോ​പു​വി​ന്‍റെ കു​ടും​ബ​ത്തി​ലു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം സി​ഇ​ടി​യി​ൽ നി​ന്നും ബി​ടെ​ക്കും ബം​ഗ​ളൂ​രുഐ​എ​സ്ഇ​യി​ൽ നി​ന്നും എം​എ​സും നേ​ടി​യ ശേ​ഷം സി​വി​ൽ സ​ർ​വീ​സ് ല​ക്ഷ്യം വ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽ നി​ന്നും പ​രി​ശീ​ല​നം നേ​ടി​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. ഇ​ല​ന്തൂ​ർ ഉ​ട​യ​ൻ​കാ​വി​ൽ കു​ടും​ബാം​ഗം മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ പോ​സ്റ്റ്മി​സ്‌​ട്ര​സ്ടി.​കെ.​സു​ഷ​മാ​ദേ​വി​യു​ടെ​യും മാ​വേ​ലി​ക്ക​ര പു​തി​യ​വീ​ട്ടി​ൽ തെ​ക്കേ​തി​ൽ പി.ജി. ര​വീ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ​യും മ​ക​നാ​ണ് ഗോ​പു. ഫു​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ എ​ൻ​ജി​നീ​യ​റാ​യ ദീ​പു ആ​ർ.ഉ​ണ്ണി​ത്താ​ൻ സ​ഹോ​ദ​ര​നാ​ണ്.