മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി ക​ത്തു ന​ൽ​കി
Tuesday, August 4, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ പ​ടി​ഞ്ഞാ​റെ​ച​രു​വി​ൽ പി.​പി. മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ന​ൽ​കി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
വ​നം​വ​കു​പ്പോ പോ​ലീ​സോ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു​ക​ള​ല്ല സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം പോ​ലും സം​സ്ക​രി​ക്കാ​തെ നീ​തി​ക്കു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ പോ​ലും മ​ന്ത്രി​മാ​രോ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക​യും കു​റ്റ​വാ​ളി​ക​ളെ ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്തി നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​രു​ക​യും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം കു​ടും​ബ​ത്തി​ന് ന​ല്കു​ക​യും ചെ​യ്യ​ണം. പ്ര​ഥ​മ​ദൃ​ഷ്ട്യാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
മൂ​ന്നു നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ചു​മ​ത​ല​യാ​ണ് മ​ത്താ​യി നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. ഈ ​കു​ടും​ബ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക സു​ര​ക്ഷ​യും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ജോ​ലി​യും സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തീ​രു​മാ​നം ഉ​ട​നേ ഉ​ണ്ടാ​ക​ണം. ക​സ്്റ്റ​ഡി​യി​ലെ​ടു​ക്കു​ന്പോ​ൾ എ​ഫ്ഐ​ആ​ർ ത​യാ​റാ​ക്കു​ക​യോ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി വ​യോ​ധി​ക​യാ​യ മാ​താ​വി​ന്‍റെ ക​ണ്‍​മു​ന്പി​ൽ നി​ന്ന് അ​വ​രെ പി​ടി​ച്ചു​ത​ള്ളി മാ​റ്റി​യാ​ണ് മ​ത്താ​യി കൊ​ണ്ടു​പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ ക​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം മ​ത്താ​യി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ഉ​മ്മ​ൻ ചാ​ണ്ടി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.