മ​ല്ല​പ്പ​ള്ളി ഖാ​ദി പ്ലാ​സാ​യി​ൽ ഓ​ണം ഖാ​ദി ഫെ​സ്റ്റ് ആ​രം​ഭി​ച്ചു
Wednesday, August 5, 2020 10:03 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ൻ ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി പ്ലാ​സാ​യി​ൽ ഓ​ണം ഖാ​ദി ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. ഖാ​ദി പ്ലാ​സാ​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി സാ​മു​വേ​ൽ ഖാ​ദി ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‌
ചാ​സ് ഖാ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ഇ​ന്ത്യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ തോ​മ​സ് ആ​ന്‍റ​ണി, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റെ​ജി പ​ണി​ക്ക​മു​റി, ചാ​സ് ഖാ​ദി ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ൺ സ​ക്ക​റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി ഖാ​ദി വി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് ഖാ​ദി പ്ലാ​സാ ഓ​ണം ഖാ​ദി ഫെ​സ്റ്റി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഓ​ണം വ​രെ എ​ല്ലാ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്കും 30 ശ​ത​മാ​നം വ​രെ ഗ​വ​ൺ​മെ​ന്‍റ് സ്പെ​ഷ​ൽ റി​ബേ​റ്റും ഗ്രാ​മ​വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ഫ​ർ​ണീ​ച്ച​റു​ക​ൾ​ക്കും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്കും ആ​ക​ർ​ഷ​ക​മാ​യ ഡി​സ്കൗ​ണ്ടും ല​ഭ്യ​മാ​ണ്. ‌
ആ​യി​ര​ത്തി​ല​ധി​കം ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ഗു​ണ​മേ​ന്മ​യേ​റി​യ ഉ​ത്പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത വി​ല​യ്ക്ക് ഈ ​മേ​ള​യി​ൽ ല​ഭി​ക്കും. മേ​ള​യി​ൽ പു​തു​മ​യാ​ർ​ന്ന​തും വ്യ​ത്യ​സ്ത​ങ്ങ​ളു​മാ​യ ഖാ​ദി സി​ൽ​ക്ക് - കോ​ട്ട​ൺ സാ​രി​ക​ളാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. ഖാ​ദി കോ​ട്ട​ൻ മാ​സ്കു​ക​ൾ, സാ​നി​ട്ടെ​സ​ർ, റെ​ഡി​മെ​യ്ഡ് ഷ​ർ​ട്ടു​ക​ൾ, കു​ർ​ത്ത​ക​ൾ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ലു​ക​ൾ, ക​യ​റു​ത്പ​ന്ന​ങ്ങ​ൾ, കാ​ർ​പ്പ​റ്റു​ക​ൾ, പ​ഞ്ഞി​മെ​ത്ത​ക​ൾ, ആ​യു​ർ​വേ​ദ ഉ​ല്പ​ന്ന​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, തേ​ൻ, തേ​നു​ത്പ​ന്ന​ങ്ങ​ൾ, തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ ഗ്രാ​മ വ്യ​വ​സാ​യ ഉ​ല്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യാ​ണ് ഫെ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മേ​ള 30 ന് ​സ​മാ​പി​ക്കും. ‌