സ​ത്യ​ഗ്ര​ഹം ന​ട​ത്തി ‌
Wednesday, August 5, 2020 10:03 PM IST
തി​രു​വ​ല്ല: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന്താ​രാ​ഷ്ട്ര തീ​വ്ര​വാ​ദി​ക​ളു​ടെ​യും ഫാ​സി​സ്റ്റു​ക​ളു​ടെ​യും ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ​യും താ​വ​ള​മാ​യി മാ​റി​യെ​ന്ന് രാ​ജ്യ​സ​ഭ മു​ൻ ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പ്ര​ഫ. പി.​ജെ.​കു​ര്യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ർ ഉ​ൾ​പ്പെ​ട്ട സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, പി​എ​സ്‌​സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി ന​ട​ത്തു​ന്ന പി​ൻ​വാ​തി​ൽ നി​യ​മ​നം അ​വ​സാ​നി​പ്പി​ക്കു​ക, മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്രി​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ എ​ന്നി​വ​രാണ് സത്യഗ്രഹത്തിൽ പങ്കെടുത്തത്.
യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി തോ​മ​സ്, റെ​ജി വ​ർ​ഗീ​സ് ത​ർ​ക്കോ​ലി, സ​ജി എം. ​മാ​ത്യു, ശ്രീ​ജി​ത്ത് മു​ത്തൂ​ർ, അ​ജി ത​മ്പാ​ൻ, പി. ​തോ​മ​സ് വ​ർ​ഗീ​സ്, കെ.​ജെ. മാ​ത്യു, യു. ​ശി​വ​ദാ​സ്, ബ​ഞ്ച​മി​ൻ തോ​മ​സ്‌, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, ജി​ജോ ചെ​റി​യാ​ൻ, ഈ​പ്പ​ൻ കു​ര്യ​ൻ, രാ​ജേ​ഷ് മ​ല​യി​ൽ, ര​തീ​ഷ് പാ​ലി​യി​ൽ, ശോ​ഭ വി​നു, വി.​റ്റി. പ്ര​സാ​ദ്, ബി​ജി​മോ​ൻ ചാ​ലാ​ക്കേ​രി, ജോ​ൺ വാ​ല​യി​ൽ, ജി​വി​ൻ പു​ളിം​പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌
സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌