ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ‌
Wednesday, August 5, 2020 10:05 PM IST
‌മ​ല്ല​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കീ​ഴ്വാ​യ്പൂ​ര് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ലെ സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ത്രി​ത​ല ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു വ​രു​ത്താ​ൻ ശ്ര​മി​യ്ക്കാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റെ​ജി തോ​മ​സ്, അം​ഗം എ​സ്.​വി. സു​ബി​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. ‌