ചി​റ്റാ​റി​ൽ മ​രി​ച്ച ക​ർ​ഷ​ക​ന്‍റെ സം​സ്കാ​രം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ ‌
Wednesday, August 5, 2020 10:09 PM IST
ചി​റ്റാ​ർ: വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ക​ർ​ഷ​ക​ൻ പി.​പി.​ മ​ത്താ​യി മ​രി​ച്ചി​ട്ട് പ​ത്തു ദി​വ​സ​മാ​കു​മ്പോ​ഴും മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി. ‌

വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​നാ​ഥ​മാ​യ കു​ടും​ബ​ത്തി​നു ന​ഷ്ട​പ​രി​ഹാ​ര​വും ഭാ​ര്യ​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​ക​ണ​മെ​ന്നും മ​ത്താ​യി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം സം​സ്ഥാ​ന പ്ര​തി​നി​ധി സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ മു​ഴു​വ​ൻ പു​റ​ത്താ​ക്കി അ​വ​രി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണം.‌

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭീ​ക​ര​മു​ഖ​മാ​ണ് ചി​റ്റാ​റി​ൽ ക​ണ്ട​ത്.

ഇ​വ​രെ നി​ല​യ്ക്ക് നി​ർ​ത്താ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചാ​ഴി​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.‌

എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, എ​ൻ. ജ​യ​രാ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജു, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് എം.​പു​തു​ശേ​രി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് ഏ​ബ്ര​ഹാം, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, വി.​പി.​ഏ​ബ്ര​ഹാം, സം​സ്കാ​ര​വേ​ദി ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, മ​നോ​ജ് മാ​ത്യു, ബി​ജോ​യി തോ​മ​സ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​മ്മ​ൻ, കെ​എ​സ്‌​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ന്‍റോ തോ​പ്പി​ൽ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.‌
പി.​പി.​മ​ത്താ​യി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ന​ൽ​കും. ‌